സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 6 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38255 (സംവാദം | സംഭാവനകൾ)


സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
വിലാസം
അടൂർ

അടൂർ പി.ഒ,
പത്തനംതിട്ട
,
691523
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0473224155
ഇമെയിൽstmarysmmupsadoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38255 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറേയ്ചൽ കുര്യൻ
അവസാനം തിരുത്തിയത്
06-10-202038255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലങ്കരയുടെ സൂര്യതേജസായ പരി.ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പരി.പിതാവിൻറെ ദീർഘവീക്ഷണത്തിൻറെയും ത്യാഗത്തിൻറേയും പ്രതിഫലനമാണ്.അടൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1970-ൽ ആരംഭിച്ച ഈ വിദ്യാലയം 1982-ൽ അപ്ഗ്രേഡ് ചെയ്തു.ഇന്ന് 21 ഡിവിഷനും 26 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമായി വളർന്ന് 600 ഓളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. ഈ സ്ഥാപനത്തിൻറെ മാനേജർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയാണ്. അടൂർ പട്ടണത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. എൽ.കെ .ജി പഠനത്തിനായി ഈ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം മാത്രം ഈ അങ്കണത്തിൽ നിന്നും പടി ഇറങ്ങിയാൽ മതിയെന്നത് ഈ സ്ഥാപനത്തിൻറെ ശ്രേഷ്ഠതയാണ്.തികഞ്ഞ അച്ചടക്കവും ഈശ്വരവിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപ്പോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിൻറെ ഉത്തമ ഉദാഹരണമാണ്. ലേകത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 എൽ പി ക്ലാസ്സ് മുറികളും 15 യൂപി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അത്യാധുനിക സൌകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ എന്നീ സൗകര്യങ്ങളും നിലവിലുണ്ട്. വിവിധ സ്ഥളങ്ങളിലേക്ക് സുരക്ഷിതമായ യാത്രാ സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി