ഗവ. എൽ.പി.എസ്. മേപ്രാൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 1 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37206mepral (സംവാദം | സംഭാവനകൾ)
ഗവ. എൽ.പി.എസ്. മേപ്രാൽ
വിലാസം
മേപ്രാൽ

ഗവ. എൽ.പി.എസ്. മേപ്രാൽ
,
689591
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0469 2732555
ഇമെയിൽglpsmepral@gmail.com
കോഡുകൾ
സ്കൂൾ കോഡ്37206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻR.Radhamani
അവസാനം തിരുത്തിയത്
01-10-202037206mepral

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ഒന്നാണ് മേപ്രാൽ. നെൽകൃഷിയാണ് പ്രധാനം. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലം. തികച്ചും സാധാരണക്കാർ താമസിക്കുന്നയിടം. ഈ സ്ഥലത്തിന് അതിരായി പമ്പാനദിയുടെ കൈവഴി ഒഴുകുന്നു. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഈ സ്ഥലത്ത് 1888 ൽ ആരംഭിച്ചതാണ് മേപ്രാൽ ഗവ എൽ പി സ്കൂൾ. ആദ്യം മേപ്രാൽ അമ്പലം വക പുരയിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സ്വന്തം സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മേപ്രാൽ ചന്തപീടികയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമാണ്. പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് ഈ വിദ്യാലയം നൽകിയിട്ടുള്ളത്. 132 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന് അഭിമാനമായ അനേകം പൗരന്മാരെ വാർത്തെടുത്തു. രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്. ഈ മഹത് വ്യക്തികളുടെ സഹകരണം ഇപ്പോഴും സ്കൂളിന് ലഭ്യമാണ്. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണ് ഉള്ളത്. 2012 മുതൽ ഇവിടെ പ്രീ-പ്രൈമറി ക്ലാസ്സുകളും നടന്നു വരുന്നു. എല്ലാ വർഷവും വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പ് ആയും ഈ സ്ഥാപനം നാട്ടുകാർക്ക് ആശ്രയം അരുളുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഭൗതീക സാഹചര്യം മേപ്രാൽ ചന്തപ്പീടിക എന്നറിയപ്പെടുന്ന മേപ്രാൽ ഗവ എൽ പി സ്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് സ്വന്തമായി ഒരു കെട്ടിടമുണ്ട്. ഓഫീസ് റൂം ഉൾപ്പടെ ആറ് മുറികളുണ്ട്. ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളും പ്രീ-പ്രൈമറി ക്ലാസ്സും നടന്നു വരുന്നു. ക്ലാസ് മുറികളും വരാന്തയും ടൈൽ ഇട്ട് ഭംഗിയായിട്ടുണ്ട്. എല്ലാ മുറികലും സീലിംഗ് ഇട്ടതും, ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതുമാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു അടുക്കളയുണ്ട്. ഇവിടെ എൽ പി ജി യാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. സ്കൂൾ വളപ്പിലുള്ളതും കമ്പിവല ഇട്ട് സംരക്ഷിതവുമാക്കിയ കിണറിൽ നിന്നുമാണ് ഭക്ഷണം പാകം ചെയ്യുന്നതിന് മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളം പമ്പ് ചെയ്ത് എടുക്കുന്നത്. കുടിവെള്ളത്തിന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഫിൽറ്റർ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികളുണ്ട്. ആവശ്യത്തിന് യൂറിനുകളും ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം ശുചിമുറി സൗകര്യവും ഇവിടെയുണ്ട്. കുട്ടികൾക്ക് കളിക്കുന്നത് കളിസ്ഥലം ഉണ്ട്. പരിസരം വിവിധതരം പൂച്ചെടികൾ നട്ട് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന് ഗേറ്റും ഭാഗികമായി ചുറ്റിമതിലും ഉണ്ട്. സ്കൂളിൻറെ സമീപത്തായി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസ് എന്നിവയും ആയുർവേദ ആശുപത്രി ഹെൽത്ത് സെൻറർ എന്നിവയും പ്രവർത്തിക്കുന്നു. ഇവയെല്ലാം തന്നെ സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. ഈ വിദ്യാലയത്തിൽ 2020 - 21 അധ്യായന വർഷം 38 കുട്ടികൾ പഠിക്കുന്നു. കൂടാതെ പ്രീ-പ്രൈമറിയിൽ 17 കുട്ടികളും ഉണ്ട്. കുട്ടികളുടെ പഠനത്തെ ആധുനികവത്ക്കരിക്കുന്നതിൻറെ ഭാഗമായി ലാപ്ടോപ്പ്, പ്രൊജക്ടർ, ടി വി എന്നിവ അധ്യാപകർ ഉപയോഗിക്കുന്നു. ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രഥമാധ്യാപകർ ഉൾപ്പടെ നാല് അധ്യാപകർ ഇവിടെയുണ്ട്. പ്രീ-പ്രൈമറി ക്ലാസ് എടുക്കുന്നതിന് പരിശീലനം നേടിയ ഒരു അധ്യാപികയും ആയയും ഉണ്ട്. സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ഒരു പി റ്റി സി എം ഉം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു കുക്കും ഈ സ്കൂളിൽ ജോലി ചെയ്ത് വരുന്നു.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മേപ്രാൽ&oldid=1030716" എന്ന താളിൽനിന്ന് ശേഖരിച്ചത്