എ.എൽ.പി.എസ് മുണ്ടക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് മുണ്ടക്കുന്ന് | |
---|---|
വിലാസം | |
എടത്തനാട്ടുകര എടത്തനാട്ടുകര , എടത്തനാട്ടുകര പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04924 266629 |
ഇമെയിൽ | thankamnsukumar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21856 (സമേതം) |
യുഡൈസ് കോഡ് | 32060700112 |
വിക്കിഡാറ്റ | Q64689450 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 211 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി യൂസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീർതോണിക്കര . |
എം.പി.ടി.എ. പ്രസിഡണ്ട് | റുക്സാന .കെ . |
അവസാനം തിരുത്തിയത് | |
03-10-2022 | 21856 |
അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ് മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ ശ്രീ. പി. ജയശങ്കരൻ ആണ് 1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിദ്യാലയത്തിൽ പ്രീ പ്രൈമറി വിഭാഗം ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ 2 വീതം ഡിവിഷനുകൾ ചേർന്ന് 12 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസിലും ഫാ ൻ , ലൈറ്റ് സൗകര്യമുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച് 2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ
ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത് ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ശ്രീ. പി ബാലകൃഷ്ണൻ | 1954-1955 |
2 | ശ്രീമതി കോമള വല്ലി | 1955-1962 |
3 | ശ്രീ. പി ബാലകൃഷ്ണൻ | 1962-1982 |
3 | ശ്രീ. പൊന്നമ്പലൻ | 1982-1984 |
5 | ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി | 1984-1987 |
6 | ശ്രീ. ഇ . സുകുമാരൻ | 1987-2014 |
6 | ശ്രീമതി. എൻ തങ്കം | 2014- |
നിലവിലെ അധ്യാപകർ
ശ്രീ. പി യൂസഫ് ( HEAD MASTER)
ശ്രീ. ഒ. ബിന്ദു
ശ്രീമതി . കെ. ബിന്ദു
ശ്രീ. പി. ഹംസ
ശ്രീമതി . സി. സൗമ്യ
ശ്രീമതി . സി ഭാഗ്യലക്ഷ്മി
ശ്രീ. പി ജിതേഷ്
ശ്രീ.എ. സുജിത്ത്
ശ്രീ. എൻ കെ അബ്ദുൾ ഗഫൂർ
ശ്രീമതി .ആശ.കെ
(daily wage)
ശ്രീമതി. സുനിത(preprimay)
ശ്രീമതി. ഹസീന (preprimary)
നേട്ടങ്ങൾ
മികച്ച ഭൌതിക സാഹചര്യം
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം
എല്ലാ വർഷവും മെച്ചപ്പെടുത്തുന്ന എൽ എസ് എസ് സ്കോളർഷിപ്പ് വിജയങ്ങൾ
https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ
പി. ടി. എ രക്ഷകർത്തൃ സമിതി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT)
ശ്രീ. കെ കൃഷ്ണൻ കുട്ടി (RETIRED ADPI EDUCATIONAL DEPTARTMENT)
ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് വിജയി )
ഡോ .പ്രിയാസ് (DENTIST)
ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണ്ണാര്ക്കാട് കോട്ടോപ്പാടം അലനല്ലൂർ കണ്ണംകുണ്ട് കോട്ടപ്പള്ള വഴിയും മുണ്ടക്കുന്നിൽ എത്തിച്ചേരാം. അപ്പോൾ 24 കിലോമീറ്റർ ദൂരം വരും. എപ്പോഴും ബസ് റൂട്ടുള്ളത് ഈ വഴിയാണ് . ബസുകൾ മിക്കതും ഉണ്ണിയാൽ വഴിയാണ് കോട്ടപ്പള്ളയിൽ എത്തുക.
- മണ്ണാർക്കാട് ടൗണിൽ നിന്ന് 20 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 16 കി.മിറ്ററും അകലത്തായി എടത്തനാട്ടുകര-അമ്പലപ്പാറ റോഡിൽ കോട്ടപ്പള്ളയിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് ടൗണിൽ നിന്ന് കോട്ടോപ്പാടം തിരുവഴാംകുന്ന് അമ്പലപ്പാറ കോട്ടപ്പള്ള റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടക്കുന്ന് എത്തിച്ചേരാം. ഈ റൂട്ടിൽ എപ്പോഴും ബസ് സൊവ്കര്യം ലഭ്യമല്ല.
{{#multimaps:11.053077053312334, 76.36297565658776|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|