ഗവ. യു.പി.എസ്. ചുമത്ര

21:35, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ)
ഗവ. യു.പി.എസ്. ചുമത്ര
വിലാസം
ചുമത്ര

ചുമത്ര പി ഒ , തിരുവല്ല
,
689103
സ്ഥാപിതം29 - 5 - 1961
വിവരങ്ങൾ
ഫോൺ9847064281
ഇമെയിൽgupschumathra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിസൈബു സി എ
അവസാനം തിരുത്തിയത്
24-09-202037259


പ്രോജക്ടുകൾ



ആമുഖം

ഇത് ചുമത്ര ഗവ യൂപി സ്കൂൾ .. 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി'. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ് യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.

ഒരു വിദ്യാലയം നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ ശ്രമഫലമായി 1961 -62 അദ്ധ്യയന വർഷം 29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ പുതുപ്പറമ്പിൽ ബാവ പരീത് കുഞ്ഞിന്റെയും സഹോദരൻ ബാവ അബ്ദുറഹ്മാന്റെയും പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 നമ്പർ ആധാര പ്രകാരമുള്ള വസ്തു ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീരാമകൃഷ്ണ പിള്ള ആയിരുന്നു. 1968-69 അധ്യയന വർഷത്തിൽ യു പി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.

  • 3 കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പുകളും' ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന‍ുണ്ട്.
    • High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒര‍ു ലാപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും അന‍ുവദിക്ക‍ുകയ‍ുണ്ടായി.
      • ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു.
      • ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു.
      • ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്.
      • ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്.
      • ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.

ഞങ്ങളെ നയിച്ചവർ - മ‍ുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ
1 ശ്രീ രാമകൃഷ്ണപിള്ള
2 ശ്രീമതി ഓമന ജോർജ്
3 ശ്രീമതി സുജാത
4 ശ്രീമതി ശ്രീലത
5 ശ്രീമതി രമാദേവി
6 ശ്രീ ജേക്കബ് എം ജോർജ്
7 ശ്രീമതി രാജമ്മ
8 ശ്രീ പ്രിൻസ്

പ്രധാനാധ്യാപിക

   മേരി സൈബു  സി എ.
 
Headmistress,Govt UPS Chumathra

സ്റ്റാഫ്

ക്രമനമ്പർ ജീവനക്കാർ തസ്തിക
1 ശ്രീമതി മേരി സൈബ‍ു സി എ ഹെ‍ഡ്‍മിസ്ട്രസ്
2 ശ്രീ അജയ്‍ക‍ുമാർ എം കെ പിഡി ടീച്ചർ
3 ശ്രീമതി പ്രസീതാദേവി ജൂനിയർ ഹിന്ദി ലാങ്‍ഗേജ് ടീച്ചർ
4 ശ്രീമതി സ‍ുരഭി സിൽവേരിയസ് LPST
5 ശ്രീമതി ജിനിമോൾ UPST
6 ശ്രീ നസീർ മണാട്ടിൽ UPST
7 ശ്രീമതി ജിഷമോൾ LPST
8 ശ്രീമതി മഡോണ LPST
9 ശ്രീമതി ലീന മിന‍ുരാജ് Office attendant
10 ശ്രീമതി സ്‍മിത PTCM
11 ശ്രീമതി സജ്‍നി PPTC
 
staff

പി റ്റി എ & എസ് എം സി

പി റ്റി എ

എസ് എം സി

എം റ്റി എ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ

കാണ‍ുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യ‍ുക

2017-2018

2018-2019

2019-2020

2020-2021

പാഠ്യേതര പ്രവർത്തനങ്ങൾ

കാണ‍ുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യ‍ുക

2017-18

2019-20

2020-21

തനത‍ുപ്രവർത്തനങ്ങൾ

2017-18

2018-19

2019-20

2020-21

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

വഴികാട്ടി

 
വഴികാട്ടി

സ്കൂൾ മാപ്പ്

{{#multimaps: 9.411365, 76.573195 | width=800px | zoom=16 }}



"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര&oldid=991079" എന്ന താളിൽനിന്ന് ശേഖരിച്ചത്