ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/ നന്മ വരുന്ന വഴി

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 25 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) (Pcsupriya (സംവാദം) ചെയ്ത നാൾപ്പതിപ്പ് 954145 നീക്കം ചെയ്യുന്നു)



നന്മ വരുന്ന വഴി

പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു കാട് ഉണ്ടായിരുന്നു. ഈ കാട്ടിൽ എല്ലാ തരത്തിലുള്ള ജീവികളും ഉണ്ടായിരുന്നു. ഈ കാടു എല്ലാത്തരം ജീവികൾക്കും ആഹാരം കൊണ്ട് സമൃദ്ധമായിരുന്നു. അങ്ങനെ എല്ലാവരും സന്തോഷത്തിൽ കഴിയവേ ഒരു വേന‍ൽകാലം വന്നു. പതിവ് തെറ്റിച്ചു ആ വേനൽ മാസങ്ങളോളം തുടർന്നു. അങ്ങനെയിരിക്കെ നാട്ടിലും ഈ വരൾച്ച കു‌ടി കു‌ടി വന്നു. ധാരാളം അരുവികളും, ഉറവകളും, നീരൊഴുക്കുകളും ഉണ്ടായിരുന്ന കാട്ടിൽ അവയൊക്കെ വറ്റി തുടങ്ങി. വെള്ളത്തിനായി മനുഷ്യരും മൃഗങ്ങളും ഒരു ഗ്രാമത്തിനോട് അടുത്തുള്ള കാട്ടിലുള്ള അയ്യനൊലിപ്പാറയെ ആശ്രയിച്ചു തുടങ്ങി . മാനുകളും, മ്ലാവുകളും, മുയലുകളും, മുള്ളൻപന്നിയും, കാട്ടുകോഴിയും, ആനയും, അണ്ണാനുകളും, കരടിയും, കുറുക്കനും, പുലിയും, കടുവകളും അവരവരുടെ ഊഴം കാത്തു നിന്ന് വെള്ളം കുടിച്ചു ആഹാരം തേടിപ്പോയി വന്നു.നാട്ടിലുള്ള മനുഷ്യർ അവരുടെ വളർത്തു മൃഗങ്ങൾക്കു തീറ്റയും വെള്ളവും അന്വേഷിച്ചു കാട്ടിലേക്ക് കയറാൻ തുടങ്ങി. നാട്ടു മനുഷ്യർ വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ സംഭരിച്ചു പോകുന്നതുവരെ കാട്ട് മൃഗങ്ങൾ പാറയുടെ സമീപത്തേക്കു വെള്ളത്തിനായി പോകുകേയില്ലായിരുന്നു. അങ്ങനെ വീണ്ടും മാസങ്ങൾ നീണ്ടു. കൊടിയ വരൾച്ച. ഒരമ്മയും തന്റെ ചെറു മകനും എല്ലാ ദിവസവും ഈ കാട്ടിൽ പുല്ലു പറിക്കാനെത്തിയിരുന്നു. 'അമ്മ പുല്ലുചെത്തുന്ന സമയത്തു ചെറു മകൻ അമ്മയുടെ സമീപത്തുള്ള മരത്തിൽ കയറി ഇരിക്കും. തന്നെയുമല്ല ഈ ചെറു മകൻ ഒരു മടിയനും ആയിരുന്നു . മരത്തിനു മുകളിൽ ഇരുന്നു ചെറു കമ്പുകൾ ഓടിച്ചെറിഞ്ഞും ഉറക്കെ മൂളിയും കൂവിയും ഒക്കെയാണ് ഇവന്റെ ഇരിപ്പു. അതുകൊണ്ടു തന്നെ വെള്ളത്തിനായി എത്തുന്ന ജീവികൾക്ക് ഈ അമ്മയെയും ചെറുമകനെയും സുപരിചിതമായിരുന്നു. എന്നാൽ ശബ്ദകോലാഹലം കാരണം ജീവികൾ അവരുടെ അടുക്കൽ ഒരിക്കൽ പോലും അടുത്തില്ല. അങ്ങനെ ഒരിക്കൽ അമ്മയും മകനും എത്താൻ വൈകി ,അന്ന് അവർ വരില്ല എന്ന് വിചാരിച്ചു മൃഗങ്ങൾ എല്ലാം കൂട്ടം കൂട്ടമായും ഒറ്റക്കും വെള്ളം കുടിച്ചു തുടങ്ങി. അന്ന് താമസിച്ചെത്തിയ അമ്മയും ചെറുമകനും പതിവുപോലെ അവരുടെ ജോലിയിൽ വ്യാപൃതരായി. 'അമ്മ ധൃതിയിൽ വള്ളിച്ചെടികളും, കാട്ടുപയറുകളും,നീളൻപുല്ലുകളും അറുത്തെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു വലിയ ശബ്ദം കേട്ടു. മോനേ എന്ന് അലെർച്ചയോടെ വിളിച്ചു 'അമ്മ മകൻ ഇരുന്ന മരത്തിന്റ അടുത്തേക്കോടി. അവിടെ കണ്ട കാഴ്ച വളെരെ ഭീകരം ആയിരുന്നു. അവനിരിക്കുന്ന കൊമ്പിൽ വലിയ ഒരു സർപ്പം പത്തിവിരിച്ചു മരത്തിൽ ചുറ്റിയിരിക്കുന്നു. എന്തുചയ്യണം എന്നറിയാതെ വിഷമിച്ചു ഭയപ്പെട്ടു നിന്ന അമ്മയുടെ വശത്തു കാടുകൾക്കിടയിൽ ഒരനക്കം. അത് ഒരു ആനക്കൂട്ടം ആയിരുന്നു. തലചുറ്റുംപോലെ തോന്നിയ അമ്മയുടെ മുൻപിലേക്ക് ചെറുമകൻ ബോധം കേട്ട് മരത്തിന്റെ മുകളിൽ നിന്ന് താഴെ വീണു. അനക്കമില്ലാതെ കിടന്ന കുട്ടിയേയും വാരിവലിച്ചെടുത്തു 'അമ്മ വന്ന വഴിയേ ഓടി. ഓടുന്ന വഴിയിൽ ഭയപ്പാടോടെ പിന്പിലേക്കു നോക്കിയ അമ്മെക്കു അവ ഒന്നും തന്നെ പിറകെ വരുന്നതായി തോന്നിയില്ല. ധൈര്യം സംഭരിച്ചു കുട്ടിയുമായി അമ്മ വീട്ടിലെത്തി. തിരികെ പഴയ പോലെയുള്ള മാനസിക അവസ്ഥയിലെത്താൻ അമ്മയ്ക്കും കുട്ടിക്കും നാളുകളെടുക്കേണ്ടിവന്നു. പൂർണ ആരോഗ്യം വീണ്ടെടുത്ത ചെറുമകൻ അമ്മയോട് എന്തുകൊണ്ടാണമ്മേ ജീവികൾ നമ്മളെ ഉപദ്രിവിക്കാഞ്ഞത് എന്ന് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. ഈ ഭൂതലത്തുള്ള എല്ലാ ജീവികളും അവരവരുടെ നിലനില്പിനായി ആണ് മോനെ ജീവിക്കുന്നത്. നാം അവരെ ദ്രോഹിക്കുമ്പോൾ മാത്രമാണ് അവർ നമ്മെ ഉപദ്രവിക്കുന്നതു. അവരുടെ വാസസ്ഥലങ്ങളെ തകർക്കുകയും ജീവനെ അപഹരിക്കുകയും ചെയ്യുമ്പോളാണ് അവ പ്രതികരിക്കുന്നത്. നമ്മൾ അങ്ങനെ ഒന്നും ചെയ്തില്ലല്ലോ, നാം നമ്മുടെ ജീവനത്തിനായി നമ്മുടെ വേല ചെയ്തത് മിണ്ടാപ്രാണികളെങ്കിലും അവർക്കു മനസ്സിലായി . ഇതുപോലെത്തന്നെ നാം എവിടെ ആയിരുന്നാലും കാട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും അവരവർ‍ക്കു വേണ്ടത് ചെയ്തു മറ്റുള്ളവരെ ഉപദ്രവിക്കാതെ ജീവിച്ചാൽ എല്ലാവർക്കും നന്മ വരും.


അബിൻ
9 A ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
ആറൻമുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 25/ 05/ 2020 >> രചനാവിഭാഗം - കഥ