ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി..

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന മഹാമാരി..

അതിമാരകമായ വൈറസ് ആണ് കോവിഡ് 19.കൊറോണ എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. 2019ഡിസംബറിൽ ചൈനയിലെ വുഹാൻഎന്ന നഗരത്തിലാണ് ഈ വൈറസ് തുടക്കമിട്ടത്. അതിനുശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇത് പടർന്നു. ആയിരങ്ങൾ കടന്ന് ലക്ഷങ്ങളിലേക്ക് ഇതിന്റെ വ്യാപനം തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ കേരളത്തിൽ ആണിത് ആദ്യമായി കാണപ്പെടുന്നത്. ചൈനയിൽ നിന്നും തൃശ്ശൂർ വന്ന ഒരു വിദ്യാർത്ഥിനിയിൽ ആണ് ഇത് ആദ്യം സ്ഥിരീകരിച്ചത്. രണ്ടാം ഘട്ടം ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിലെ റാന്നിയിൽ വന്ന ഒരു കുടുബത്തിൽപെട്ട അഞ്ച് പേർക്ക് ഈ രോഗം കണ്ടെത്തുകയും അതിനുശേഷം കേരളം മുഴുവനും അതുപോലെ ഇന്ത്യ മുഴുവനും ഇത് വ്യാപകമാവുകയും ചെയ്തു. 2019ൽ രൂപം കൊണ്ട ഈ വൈറസ്സിനെ കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ്സ് 19)എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.  1937ൽ ശ്വാസകോശ രോഗം (ബ്രോങ്കറ്റീസ്സ് )ബാധിച്ച ഒരു പക്ഷിയിലാണ് കൊറോണ ആദ്യം കണ്ടെത്തിയത്. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നതിനാൽ ഇതിനെ സ്യുനോട്ടിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. ചൈനയിൽ കണ്ടുപിടിച്ച വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് ആണിത്. സാധാരണമായി ഉണ്ടകുന്ന ജലദോഷം, പനി മൂക്കൊലിപ്, തൊണ്ടവേദന, തുമ്മൽ, തലവേദന, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ഇതിന്റെ ചില രോഗ ലക്ഷണങ്ങൾ. എന്നാൽ ലക്ഷണങ്ങൾ  ഒന്നും ഇല്ലാതെയും ഇപ്പോൾ ചിലരിൽ ഇത് പോസിറ്റീവ് ആയി കാണാറുണ്ട്. ഇതുമൂലം  ഇത് വളരെ അപകടകരമാകുന്നു. രോഗ സാധ്യത ഉള്ളവരെ 14ദിവസം മുതൽ 28ദിവസം വരെ മറ്റുള്ളവരിൽ നിന്നും മാറ്റി (കോറക്ടൈനിൽ )താമസിപ്പിക്കുന്നു. വൈറസ് ബാധിതരെ അത്‌പോലെ തന്നെ  ഐസോലേഷൻ വാർഡിൽ ആണ് പാർപ്പിക്കുന്നത്. ഇവരെ പരിചരിക്കുന്നതിനു വേണ്ടി പ്രത്യേകം PPE കിറ്റുകൾ ധരിച്ച ആരോഗ്യ പരിപാലകർ ആണുള്ളത്.  ഇതിനോടകം ലോകത്താകെ 36ലക്ഷത്തോളം രോഗികളും 2.5ലക്ഷത്തോളം മരണങ്ങളും ഉണ്ടായിട്ടുണ്ടന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ഇന്ത്യയിൽ അര ലക്ഷത്തോളം രോഗികളും, 1500ന് മുകളിൽ മരണവും ഉണ്ടായതായി കണക്കാക്കുന്നു. എന്നാൽ കേരളത്തിൽ സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മൂലം തോത് വളരെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് (499രോഗികൾ മരണം 3)എന്നുള്ളത് നമ്മൾക്ക് വളരെ അഭിമാനം ഉണ്ടാക്കുന്ന കാര്യം ആണ്. നമ്മുടെ നാട് ലോകത്തിന് മുഴുവനും മാതൃകപരമായ പ്രവർത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്.      ഈ വൈറസിനെ ചെറുക്കാൻ നമ്മുടെ രാജ്യം വളരെ വലിയ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഫലമായിട്ടാണ് നമ്മൾ ഇപ്പോൾ ലോക്ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്. ഇത് സാധാരണ ജന ജീവിതത്തെ വളരെ വലിയ രീതിയിൽ ഇതിനോടകം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് വളരെ വലിയ സാമ്പത്തിക പ്രതിസന്ധി ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാക്ടറികൾ, തുടങ്ങിയ സ്ഥാപനങ്ങൾ മുഴുവനും അടഞ്ഞു കിടക്കുന്നു, ഗതാഗതങ്ങൾ എല്ലാംസ്തംഭിച്ചു. എങ്കിലും നമ്മൾക്ക് വളരെ ആശ്വാസിക്കാം. ലോകത്തിനു മുൻപിൽ നമ്മുടെ രാജ്യത്ത് രോഗ വ്യാപനവും, മരണവും വളരെ കുറവാണ്. ഇത് നമ്മുടെ വലിയ നേട്ടമാണ് കാണിക്കുന്നത്.      ഈ വൈറസ്സിനെ പ്രതിരോധിക്കാൻ ഇതു വരെ മരുന്നുകളും, വാക്സിനുകളും കണ്ടു പിടിച്ചിട്ടില്ല. മാസ്ക് ധരിക്കുക, കൈയുറ ധരിക്കുക, തുമ്മൽ, ചുമ എന്നിവ ഉള്ളപ്പോൾ തുവാല ഉപയോഗിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20സെക്കൻഡ് വീതം കഴുകുക, വെള്ളം കുടിക്കുക തുടങ്ങിയവ ആണ് രോഗ  വ്യാപനങ്ങൾ   തടയാൻ നമ്മൾ സ്വീകരിക്കേണ്ടത്.

അഭിദേവ് എം ബി
9A ഗവ എച്ച് എസ്സ് എസ്സ് കോയിപ്രം
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം