ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എൻ്റെ പിറന്നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ എൻ്റെ പിറന്നാൾ

മാർച്ച് മാസത്തിലാണ് കേരളത്തിൽ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി വന്നത്. പെട്ടെന്ന് തന്നെ എല്ലാ സ്ക്കൂളുകളും അച്ചു പൂട്ടിയ പോലെത്തന്നെ എൻ്റെ സ്ക്കൂളും അടച്ചു പൂട്ടി. നിപാ വൈറസിനെ കീഴടക്കിയതിനെ പോലെ ഇതിനേയും നമ്മൾ കീഴടക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ പിന്നീടാണ് ഞാൻ അറിഞ്ഞത് ഇത് വലിയൊരു മഹാമാരിയാണെന്ന്. ചൈന, ഇറ്റലി ,അമേരിക്ക എന്നീ രാജ്യങ്ങളിൽ ഈ രോഗം ബാധിച്ച് ധാരാളം പേർ മരിച്ചിട്ടുണ്ട്. അന്ന് പത്രം വായിക്കുമ്പോഴൊന്നും കൊറോണ ഇത്ര വലിയ മഹാമാരിയാണെന്ന് ഞാൻ കരുതിയില്ല. ഓരോ ദിവസം കഴിയുമ്പോഴും ആളുകൾക്ക് ഈ രോഗം കൂടിക്കൂടി വരുകയാണ് .എല്ലാം ലോക്ക് ഡൗണാക്കി .ആളുകളോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞാലും അവർ അത് അനുസരിക്കുന്നില്ലെന്ന് ഉപ്പ ഫോണിൽ വിളിച്ചപ്പോൾ പറയുന്നുണ്ടായിരുന്നു. അന്ന് ഞങ്ങൾ ഉപ്പയുടെ കൂടെ ആയിരുന്നില്ല താമസം. ആ സമയത്ത് ഉമ്മയുടെ വീട്ടിലായിരുന്നു. ഉപ്പ ജോലി കഴിഞ്ഞ് പോകുമ്പോൾ രാത്രിക്കുള്ള ഭക്ഷണം വാങ്ങാനായി ഉമ്മയുടെ വീട്ടിലെ ഗേറ്റിന് പുറത്ത് വന്ന് നിൽക്കുകയാണ് പതിവ്. വീടിൻ്റെ അകത്തേക്ക് കയറാറില്ല. കാരണം അവരുടെ ജോലി സ്റ്റേഷനിലും പുറത്തുമായാണ്. ഉപ്പ എന്നോട് പറഞ്ഞു ജോലി കഴിഞ്ഞ് യൂണിഫോം എല്ലാം പുറത്തഴിച്ചു വെച്ച് സോപ്പു വെള്ളത്തിലിട്ടും കുളി കഴിയാതെയും അകത്തേക്ക് കയറാൻ പാടില്ല. എനിക്ക് ഉപ്പയുടെ കാര്യം ആലോചിച്ച് വിഷമം തോന്നി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഏപ്രിൽ 14 എത്തി.അത് കഴിഞ്ഞ് ലോക്ക് ഡൗൺ മാറും എന്ന് കേട്ടപ്പോൾ ഞാനും അനിയനും ഉമ്മയും ക്വാർട്ടേഴ്സിലെത്തി. കാരണം ഏപ്രിൽ 19 നാണ് എൻ്റെയു അനിയൻ്റെയും പിറന്നാൾ. അന്ന് ക്വാർട്ടേഴ്സിൽ എല്ലാവരുമായി ആഘോഷിക്കാം എന്ന് ഞാൻ കരുതി. അപ്പോഴേക്കും ലോക്ക് ഡൗൺ ഏപ്രിൽ 21 വരെ നീട്ടിയിരുന്നു. കൊറോണ ബാധിച്ച് നിരവധി ആളുകൾ കഷ്ടപ്പെടുമ്പോൾ അതിനിടയ്ക്ക് എനിക്കെന്തു പിറന്നാളാഘോഷം .ഞാൻ ആലോചിച്ചു . അന്നു തന്നെയാണ് എൻ്റെ ഉമ്മയുടെ പിറന്നാളും ഞാനും അനിയനും കുറേ നേരം കൊറോണയെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾ രണ്ട് പേരും ഒരു തീരുമാനത്തിലെത്തി. വീടിനടുത്തുള്ള പാവപ്പെട്ടവരെ നമുക്ക് രണ്ട് പേർക്കും നമ്മളെക്കൊണ്ട് കഴിയുന്നത് സഹായിക്കാം . ഞങ്ങളുടെ തീരുമാനത്തെ വീട്ടുകാർ അഭിനന്ദിച്ചു . അങ്ങനെ ഞങ്ങൾ സഹായവുമായി ഉപ്പയുടെ വീടിനടുത്തുള്ള പാവപ്പെട്ടവരുടെ അടുത്തെത്തി. അവരുടെ മുഖത്തുള്ള സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒരു നിമിഷം ഞാൻ ആലോചിച്ചു .എത്ര മാത്രം ബുദ്ധിമുട്ടിലായിരുന്നു അവർ. ഇത്രയും ദിവസം ആരോടും ഒന്നും പറയാതെ കഴിഞ്ഞില്ലേ അവർ .പാവം! അപ്പോൾ എനിക്ക് മനസ്സിലായി ഈ ലോകത്ത് നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവരും ധാരാളം ഉണ്ട്. അതിൽ എൻ്റെ ഉപ്പയും ഉണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്തു. നമുക്കെല്ലാവർക്കും കൊറോണ എന്ന വൈറസിനെ തുരത്തി ഓടിക്കാൻ ഒന്നിച്ചു പ്രയത്നിക്കാം

Stay home Stay Safe

അഫ്രിൻ.കെ
6 A ജി യു പി സ്കൂൾ മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം