ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കൊറോണ - വ്യാജവാർത്തകളും യാഥാർത്ഥ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ - വ്യാജവാർത്തകളും യാഥാർത്ഥ്യവും

കൊറോണയുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് .അവയ്ക്ക് പിന്നിലെ യാഥാർഥ്യം എന്താണ് എന്നറിയുന്നത് കൗതുകകരമായിരിക്കും.


ഉയർന്ന താപനിലയിൽ വൈറസിനെ തടയാം എന്നൊരു വാർത്ത കാണാനിടയായി .താപനില എത്രയായാലും കൊവിഡ്-19നെ പ്രതിരോധിക്കാനുള്ള വഴി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും സാമൂഹിക അകലം പാലിക്കുകയുമാണ്.കൊറോണ ബാധിച്ചാൽ അത് ജീവിതകാലം മുഴുവൻ തുടരും എന്നുള്ളതും തികച്ചും വ്യാജമാണ് .കൂടുതൽ പേരും കൊറോണയെ അതിജീവിക്കുകയാണ് ചെയ്തിട്ടുള്ളത്.ചുമയ്ക്കാതെയോ തുമ്മാതെയോ 10 സെക്കൻഡ് ശ്വാസം പിടിച്ചു നിർത്താൻ കഴിയുമെങ്കിൽ നിങ്ങൾക്ക് കൊവിഡ്-19 ഇല്ല എന്നുള്ളത് തികച്ചും അശാസ്ത്രീയമാണ്. കൊവിഡ്-19 ഉണ്ടോ എന്നറിയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒരു ലാബ് പരിശോധനയാണ്. തുടർച്ചയായി മദ്യപിക്കുന്നത് നിങ്ങളെ കൊവിഡ്-19 നിന്ന് സംരക്ഷിക്കും എന്നുള്ള പ്രചരണവും തികച്ചും വ്യാജമാണ്. മദ്യപാനം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയേയുളളൂ. 5G നെറ്റ് വർക്ക് കൊവിഡ്-19 വ്യാപനം വേഗത്തിലാകും എന്നത് തികച്ചും അസത്യമാണ് .വൈറസിന് റേഡിയോ തരംഗങ്ങളിലൂടെയോ മൊബൈൽ നെറ്റ് വർക്കിലൂടെ പകരാൻ ആവില്ല. കൊവിഡ് പടരുന്ന പലരാജ്യങ്ങളിലും 5G നെറ്റ്‌വർക്ക് ഇല്ല.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊവിഡ് -19ന് തടയാമെന്ന് ഒരു വാർത്തയും കണ്ടിരുന്നു. എന്നാൽ സോപ്പുപയോഗിച്ച് കൈ കഴുകുന്നതാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കൊതുകിലൂടെ പകരും എന്നുള്ള വാർത്തയും ആളുകളെ ഭീതിയിൽ ആക്കി. എന്നാൽ രോഗം ഉള്ള ആളുകൾ ചുമയ്ക്കുമ്പോഴുോ തുമ്മുമ്പോഴുോ സംസാരിക്കുമ്പോഴുോ പുറത്തുവരുന്ന കണികകളിലൂടെയാണ് കൊവിഡ് -19 പകരുന്നത് എന്നതാണ് യാഥാർത്ഥ്യം.ഹാൻഡ് ഡ്രയർ കൊവിഡിനെ പ്രതിരോധിക്കുമെന്നൊരു പ്രചരണവും ശ്രദ്ധനേടിയിരുന്നു.


എന്നാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല പ്രതിരോധം .UVലാംബ് കൊറോണയെ നശിപ്പിക്കുന്നു എന്നുള്ളത് തികച്ചും മിഥ്യയാണ്.നമ്മുടെ ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കാനേ അവ ഉപകരിക്കൂ .തെർമൽ സ്കാനർ കൊറോണ ബാധിതരെ കണ്ടുപിടിക്കാൻ ഉപകാരപ്പെടുമോ? ഈ സ്കാനറുകൾ ഉപയോഗിച്ച് കൊറോണ യുടെ ലക്ഷണമായ പനിയുള്ള വരെ കണ്ടുപിടിക്കാം.ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടുപിടിക്കാൻ സാധിക്കില്ല.


ആൽക്കഹോൾ ,ക്ലോറിൻ എന്നിവ തളിച്ചാൽ ശരീരത്തിൽ കൊറോണ കടക്കില്ല എന്നുള്ളതും അസത്യമാണ്. ഇവയെ അണുനാശിനി ആയി ഉപയോഗിക്കാം .എന്നാൽ ചർമത്തിന് ഹാനികരമാണ് .ന്യൂമോണിയക്കെതിരായ കുത്തിവെപ്പ് കൊവിഡ്-19നെ പ്രതിരോധിക്കാൻ ഫലപ്രദമാണ് എന്നുള്ള വാർത്ത തികച്ചും അശാസ്ത്രീയമാണ്.

കോവിഡ്-19 നുള്ള മരുന്ന് ഇനിയും കണ്ടു പിടിക്കാൻ ഇരിക്കന്നു. ഉപ്പുലായനി മൂക്കിൽ ഒഴിക്കുന്നത് കൊവിഡിനെ തടയുമോ ? ഒരിക്കലുമില്ല ...സാധാരണ ജലദോഷത്തിന് മാത്രമേ ഫലപ്രദം ആവുകയുള്ളൂ.വെളുത്തുള്ളി കഴിച്ചാൽ കൊവിഡ് ബാധിക്കില്ല എന്നുള്ളതും തെറ്റായ കാര്യമാണ്. ആൻറിബയോട്ടിക്സ് കഴിക്കുന്നതും കൊറോണയും തമ്മിൽ യാതൊരു ബന്ധവുമില്ല. ആൻറിബയോട്ടിക്സ് ബാക്ടീരിയയെ മാത്രമേ പ്രതിരോധിക്കുകയുളളൂ.


ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ മനുഷ്യമനസ്സിനെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിവുള്ളവയാണ്. എന്നാൽ വ്യാജ പ്രചരണങ്ങൾക്ക് പിന്നാലെ പോകാതെ ആരോഗ്യപ്രവർത്തകർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ മാത്രം പാലിക്കുക .രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക .സ്വയം സുരക്ഷിതരാവുക...

ആ‍ഞ്ജലീന എബി
6 B ഗവ:യു.പി.സ്കൂൾ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം