ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കൊറോണ - വ്യാജവാർത്തകളും യാഥാർത്ഥ്യവും
കൊറോണ - വ്യാജവാർത്തകളും യാഥാർത്ഥ്യവും
കൊറോണയുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് .അവയ്ക്ക് പിന്നിലെ യാഥാർഥ്യം എന്താണ് എന്നറിയുന്നത് കൗതുകകരമായിരിക്കും.
ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊവിഡ് -19ന് തടയാമെന്ന് ഒരു വാർത്തയും കണ്ടിരുന്നു. എന്നാൽ സോപ്പുപയോഗിച്ച് കൈ കഴുകുന്നതാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കൊതുകിലൂടെ പകരും എന്നുള്ള വാർത്തയും ആളുകളെ ഭീതിയിൽ ആക്കി. എന്നാൽ രോഗം ഉള്ള ആളുകൾ ചുമയ്ക്കുമ്പോഴുോ തുമ്മുമ്പോഴുോ സംസാരിക്കുമ്പോഴുോ പുറത്തുവരുന്ന കണികകളിലൂടെയാണ് കൊവിഡ് -19 പകരുന്നത് എന്നതാണ് യാഥാർത്ഥ്യം.ഹാൻഡ് ഡ്രയർ കൊവിഡിനെ പ്രതിരോധിക്കുമെന്നൊരു പ്രചരണവും ശ്രദ്ധനേടിയിരുന്നു.
കോവിഡ്-19 നുള്ള മരുന്ന് ഇനിയും കണ്ടു പിടിക്കാൻ ഇരിക്കന്നു. ഉപ്പുലായനി മൂക്കിൽ ഒഴിക്കുന്നത് കൊവിഡിനെ തടയുമോ ? ഒരിക്കലുമില്ല ...സാധാരണ ജലദോഷത്തിന് മാത്രമേ ഫലപ്രദം ആവുകയുള്ളൂ.വെളുത്തുള്ളി കഴിച്ചാൽ കൊവിഡ് ബാധിക്കില്ല എന്നുള്ളതും തെറ്റായ കാര്യമാണ്. ആൻറിബയോട്ടിക്സ് കഴിക്കുന്നതും കൊറോണയും തമ്മിൽ യാതൊരു ബന്ധവുമില്ല. ആൻറിബയോട്ടിക്സ് ബാക്ടീരിയയെ മാത്രമേ പ്രതിരോധിക്കുകയുളളൂ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം