സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ അമ്മ എന്ന സ്വർഗം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ എന്ന സ്വർഗം


കരഞ്ഞു കൊണ്ടു വന്ന നിന്നെ
ചിരിച്ചു കൊണ്ടു
മാറോടണച്ച പുണ്യം

പത്തുമാസം വയറ്റിലും ആയുഷ്കാലം മുഴുവൻ
ഹൃദയത്തിലുംകൊണ്ടുനടന്ന പുണ്യം

നിന്റെ കുറുമ്പുകളും കുസൃതികളും
കാണാൻ കൊതിച്ച കാലം

ഓരോചോറുരുളയ്ക്കുമൊപ്പം
നീ കേട്ട കഥകളിലെ വാത്സല്യം
 
പനിയെറ്റു വാടിയ നിന്റെ നെറ്റിത്തടത്തിൽ
സ്നേഹവും വാത്സല്യവും വിരിച്ച
തണുപ്പേകിയ അമ്മയുടെ സാമിപ്യം

നിന്റെ കഥകളിടറിയപ്പോൾ നിഴലുപോലെ
ഒപ്പം വന്ന നിന്റെ അമ്മയുടെ പ്രാർത്ഥന

നൊന്തു പെറ്റ മക്കളുടെ സ്നേഹത്തിനും
കരുതലിനുമായി ഒത്തിരി കണ്ണീർ പൊഴിച്ചു

നഷ്ട്ടമാകും മുൻപേ അമ്മ എന്ന സത്യത്തെ
തിരിച്ചറിഞ്ഞു സ്നേഹിക്കാൻ കഴിയട്ടെ കാരണം ..........

നഷ്ടപ്പെട്ടാൽ പകരം തിരയാൻ കഴിയാത്ത
അപൂർവ നിധിയാണ് 'അമ്മ എന്ന സ്വർഗം '

    
 

ആരതി ബിനു.
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത