(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ നട്ട പുൽച്ചെടി
ഞാൻ നട്ട പുൽച്ചെടി വളർന്നു നിൽക്കുന്നിതാ
ഇന്നത്തെ കാറ്റിൽ തലയാട്ടി മെല്ലെ
ഇലയിട്ട് പുഷ്പ്പിച്ചു നിൽക്കുന്ന കാൺകയാൽ
ഉള്ളിൽ നിറയുന്നു മന്ദഹാസം
പൂവിന്റെ ഭംഗിയിൽ ഉറ്റു നോക്കി കൊണ്ട്
നിൽക്കുന്നു മുറ്റത്തു ഉദയസൂര്യൻ
സ്വർണ കിരീടവും ചൂടി മാനത്തു നിൽക്കുന്ന
നിന്നെ കാണാൻ തലയുയർത്തിടും പൂച്ചെടി
നിൻ തേജസിൽ വാടി തളർന്നു പോയി
ആ കാഴ്ച കാൺകെ എൻ മനം വാടികരിഞ്ഞുപോയി