വി.എച്ച്.എസ്.എസ്. കരവാരം/അക്ഷരവൃക്ഷം/ഞാൻ നട്ട പുൽച്ചെടി

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ നട്ട പുൽച്ചെടി

ഞാൻ നട്ട പുൽച്ചെടി വളർന്നു നിൽക്കുന്നിതാ
ഇന്നത്തെ കാറ്റിൽ തലയാട്ടി മെല്ലെ
ഇലയിട്ട് പുഷ്പ്പിച്ചു നിൽക്കുന്ന കാൺകയാൽ
ഉള്ളിൽ നിറയുന്നു മന്ദഹാസം
പൂവിന്റെ ഭംഗിയിൽ ഉറ്റു നോക്കി കൊണ്ട്
നിൽക്കുന്നു മുറ്റത്തു ഉദയസൂര്യൻ
സ്വർണ കിരീടവും ചൂടി മാനത്തു നിൽക്കുന്ന
നിന്നെ കാണാൻ തലയുയർത്തിടും പൂച്ചെടി
നിൻ തേജസിൽ വാടി തളർന്നു പോയി
ആ കാഴ്ച കാൺകെ എൻ മനം വാടികരിഞ്ഞുപോയി
 

വൈശാഖ് കെ ബി
9 എ വി എച്ച് എസ് എസ് കരവാരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 09/ 06/ 2023 >> രചനാവിഭാഗം - കവിത