ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി.....

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ് ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. മൃഗങ്ങളിൽ കണ്ടുവരുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് അസുഖമുള്ള ആളുകളുമായി ഇടപഴകുന്നവർക്കും വരുന്നു. ഇതിന് മരുന്നോ, വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ്. ഇപ്പോൾ പല വാക്സിനുകളും പരീക്ഷണഘട്ടത്തിലാണ്. അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ചികിത്സിക്കണം. വളർത്തുമൃഗങ്ങൾക്ക് ഇവ പെട്ടെന്ന് ബാധിച്ചേക്കാം. പ്രധാനമായും വേണ്ടത് ശുചിത്വമാണ്. കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഭയമല്ല വേണ്ടത്, ഭയം ഒന്നിനും ഒരു പരിഹാരമല്ല. ഈ വൈറസിനെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും....

ഹാഫിലുൽ ഹഖ്. എൻ
7 C ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം