എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഒരു മരണ വൈറസ് '''

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മരണ വൈറസ്

ആയുധങ്ങൾക്ക് തകർക്കാനാകാത്ത ആധുനിക ജീവിതത്തെ തലകീഴായി മറിച്ച കണ്ണുകൊണ്ട് കാണാനാകാത്ത ഒരു വൈറസിനെ ചെറുക്കുന്ന ഒരു പയ്യന്റെ കഥയാണിത്. ഒരു ദിവസം ചൈന എന്ന ഭീമൻ രാജ്യത്ത് വുഹാൻ എന്ന നഗരത്തെ വിറപ്പിച്ചാണ് ശക്തനായ ഈ കുഞ്ഞു വൈറസ് ലോകത്ത് സ്ഥിതികരിച്ചത്. വുഹാൻ എന്ന നഗരത്തെ പൂർണമായും നശിപ്പിച്ഛ് ചൈനയിലെ പല നഗരത്തെയും ഇവൻ വകവരുതാൻ തുടങി. ചൈനയിൽ നിന്ന് പലരും തിരിച്ഛ് നാട്ടിൽ പോകലാണ് പിന്നീടുള്ള കഥ. നാട്ടിൽ ചെന്നവർക്കും സ്ഥിതീകരിച്ചു. അവരിൽ നിന്ന് മറ്റുളവർക്കും പകർന്നു മനുഷ്യർ മരിച്ഛ് തുടങി. പല രാജ്യത്തെയും ഇവൻ തകർക്കാൻ തുടങി. രാജ്യങ്ങൾ സാമ്പത്തികമായി തളർന്നു. മിക്ക സ്ഥലത്തും ലോക്‌ഡോൺ പ്രഖ്യാപിച്ചു. എന്നിട്ടും മരണത്തിനു ഒരു കുറവുമില്ല അങ്ങനെ കേരളത്തും വൈറസ് വന്നു. ചിലർ മരിച്ചു മരിച്ചവരിൽ ഒരാൾ ഒരു കുട്ടിയുടെ അച്ഛനായിരുന്നു. ആ കുട്ടിയാണ് കഥയിലെ നായകൻ. കൃഷ് എന്നായിരുന്നു അവന്റെ പേര്. അച്ഛന്റെ മരണം അവനിക്ക് കോറോണയോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അവന്റെ കയ്യിലുള്ള കാശ് മുഴുവൻ കോറോണയെ ചെറുക്കുന്ന സന്നതിയില്ലേക്ക് നൽകി കോറോണയുടെ വ്യാപനം തടയാൻ അവൻ മാസ്കുകളും ഹാൻഡ് വാഷും നൽകി ആശുപത്രി അധികൃതർക് വേണ്ട ഭഷ്യ സാധനങൾ നൽകി. ഇതിനെല്ലാം കാശ് തികയാതെ വന്നപ്പേൾ 'അമ്മ അവൻക് അമ്മയുടെ കയ്യിലെ സ്വർണ വള ഊരിക്കടുത്തു. എന്നിട്ട് അത് വിൽക്കാൻ പറഞ്ഞു. അവൻ അത് കൊണ്ടുപോയി വിറ്റു. ആ കാശ് കൊണ്ട് പാവങ്ങളെ ഭഷ്യ കിറ്റ് വിതരണം നടത്തി. അങ്ങനെ അവൻ ആ നഗരത്തെ രക്ഷിച്ചു. മറ്റുള്ളവരുടെ ജീവൻ വേണ്ടി പെരുതിയ ഈ പതിനാറുകാരൻ സ്വന്തം ജീവൻ പണയം വെച്ചാണ് പൊരുതിയത്. അങ്ങനെ ഈ ബാലൻ കൊറോണ എന്ന ഈ മഹാമാരിയെ തുരത്താൻ വേണ്ടി യുദ്ധം ചെയ്തു. നമ്മൾ ഇവന്റെ ജീവതം കണ്ടു പഠിക്കുക. "സഹായിക്കുക മനസ് നിറയോളം "

മുഹമ്മദ് ഹിഷാം എം.ടി
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ