സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസരശുചീകരണവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചീകരണവും ആരോഗ്യവും

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം . എന്താക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും.

എന്താണ് ആരോഗ്യമെന്ന ചോദ്യത്തിന്റെ ഉത്തരമിതാണ്, രോഗമില്ലാത്ത അവസ്ഥ . ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചീകരണമാണ് . നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നാണ് ഇതുകൊണ്ടർഥമാക്കുന്നത് . ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ് . അതിനാൽ അവയെ ഇല്ലാതാക്കുക - അതാണാവശ്യം .

വീട് , പരിസരം , ഗ്രാമം , നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ് . ശരീരശുചിത്വം , വീടി നുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണന്ന് പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലാണ്. അതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമുക്ക് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കാം.

നീരജ എസ് നായർ
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം