ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതികാരം

ചൈന എന്നൊരു രാജ്യത്ത് ഒരു വൈറസ് മാമനുണ്ടായിരുന്നു .ആ മാമൻ കൊറോണ എന്നും കോവിഡ് 19 എന്നും അറിയപ്പെട്ടിരുന്നു .ഈ മാമന് കുറെ സഹോദരങ്ങൾ ഉണ്ടായിരുന്നു .അവരെല്ലാം പലപ്പോഴായി മനുഷ്യരുടെ ശരീരത്തു കയറി രോഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് .പക്ഷെ മനുഷ്യർ ആ വൈറസുകളെ മരുന്നുകൾ ഉപയോഗിച്ച് കൊന്നൊടുക്കാറുമുണ്ട് .മനുഷ്യരെ അത്ര പെട്ടന്ന് കൊല്ലാനൊന്നും പറ്റില്ലാന്ന് വൈറസുകൾ മനസിലാക്കി .വളരെ പെട്ടന്ന് പടരുന്നതും മരുന്നില്ലാത്തതുമായ ഒരു വൈറസിന് മാത്രമേ ഇനി മനുഷ്യർ പേടിക്കുകയുള്ളു .ലോകത്തുള്ള എല്ലാരും ഒരുപോലെ പേടിക്കുന്ന ഒരു വൈറസ് വേണം ഇനി മനുഷ്യരെ ആക്രമിക്കാൻ .അങ്ങനെ കൊറോണ വൈറസ് ആ ദൗത്യം ഏറ്റെടുത്തു .ആദ്യം ചൈനയിലെ ഒരു മാർക്കറ്റിൽ ...പിന്നെ യൂറോപ്പിൽ ..അമേരിക്കയിൽ ..ഇന്ത്യയിൽ ..അങ്ങനെ വളരെ പെട്ടന്ന് ലോകം മുഴുവൻ ..നിരവധി മനുഷ്യർ രോഗികളായി .മരണം ലോകം മുഴുവൻ പറന്നു രസിച്ചു .എല്ലാവരും വീട്ടിനകത്തായി .ലോകം അടച്ചിട്ടു .രോഗഭീതി മാത്രം എങ്ങും .തിരക്കില്ല ..യാത്രകളില്ല .ജോലിപോലുമില്ല .സമയം ധാരാളം .ഭൂമി ശ്വാസം വിട്ടു .നന്നായി ഉറങ്ങി .കാടുകൾ സന്തോഷിച്ചു .പക്ഷികൾ സഹതാപത്തോടെ മനുഷ്യരെ നോക്കി .എല്ലാവരും മനുഷ്യരോട് പ്രതികാരം ചെയ്യുന്നപോലെ അവനു തോന്നി .പക്ഷെ അവൻ നിസ്സഹായനായിരുന്നു .അവൻ കണ്ടുപിടിച്ച ആയുധങ്ങളൊന്നും ഈ സമയത്തു അവനെ സഹായിച്ചില്ല .അവൻ സമരം തുടങ്ങി .സഹന സമരം ...അവന്റെ നേതാക്കൾ അവനു മുദ്രാവാക്യം കൊടുത്തു ...ബ്രേക്ക് ദ ചെയ്ൻ

ക്രിസ്റ്റീന വി .എച്ച് .
8 B ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ