എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി
ഫലകം:BOXTOP1 നമ്മുടെ ഇപ്പോഴത്തെ പരിസ്ഥിതിയെ കുറിച്ച് പറയുകയാണെങ്കിൽ രോഗാതുരമായ ഒരന്തരീക്ഷം തന്നെയാണ്.ലോകത്ത് ധാരാളം പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് ലോകത്താകെ പടർന്നുപിടിക്കുകയാണ്.അതിൽ നിന്ന് രക്ഷ നേടാൻ നാം എല്ലാം മുൻകരുതലുകളും എടുക്കേണ്ടത് അത്യാവശ്യമാണ്.അതിന്സാമൂഹിക അകലംപാലിക്കുകയും, ബന്ധുവീടുകളിൽ പോകാതിരിക്കുകയും,സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുകയും ഇങ്ങനെ പല കാര്യങ്ങളും നമ്മൾ ചെയ്യേണ്ടതുണ്ട്.കൂടാതെ മാസ്ക് ധരിക്കുകയും ആൾക്കൂട്ടത്തിൽ പോകാതിരിക്കുകയും, വീടിനുള്ളിൽതന്നെ കുറച്ചുനാളേക്ക് ഒതുങ്ങി കഴിഞ്ഞുകൂടുകയും രോഗപ്രതിരോധം തരുന്ന ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യണം.പഴവർഗ്ഗങ്ങളും, പച്ചക്കറികളും ധാന്യങ്ങളും,പയറുവർഗങ്ങളും, ഇലക്കറികളും കഴിക്കണം.പാലും കുടിക്കണം ധാരാളം വെള്ളം കുടിക്കണം.മഴക്കാലം വരാറായി വീടിനടുത്ത് നിന്നും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചിരട്ടയിലോ,അടപ്പിലോ,ഏതെങ്കിലും പത്രങ്ങളിലോ വെള്ളം കെട്ടിനിന്നാൽ എടുത്ത് കളയണം. അല്ലെങ്കിൽ അതിൽ പലതരം കൊതുകുകൾ മുട്ടയിട്ട് പലതരം പനികൾ വരാൻ സാധ്യതയുണ്ട്.കൂടാതെ വയറിളക്കവും,ചർദ്ദിയും,വരാതെ സൂക്ഷിക്കണം. ശുചിത്വം പാലിക്കണം.ജനങ്ങളുടെ തിങ്ങിപ്പാർപ്പും, വാഹനങ്ങളുടെ പുകയും ഫാക്ടറികളിൽ നിന്നുള്ള പുകയും അന്തരീക്ഷ മലിനീകരണത്തിന് ഇരയാകുന്നുണ്ട് ഇരയാകുന്നുണ്ട് ഇരയാകുന്നുണ്ട്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈസിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി,അനാഫിലീസ് വർഗ്ഗത്തിലെ പെൺകൊതുകുകൾ പരത്തുന്ന മലമ്പനി, മലിനജലത്തിൽ മുട്ടയിടുന്ന ക്യുലക്സ് വർഗ്ഗത്തിലെ കൊതുക് പരത്തുന്ന മന്ത് പിന്നെ പകർച്ചവ്യാധികൾ ആയ മഞ്ഞപ്പിത്തം,ചിക്കൻഗുനിയ,തുടങ്ങിയ എല്ലാ പകർച്ചവ്യാധികളും വരാതെ നമ്മൾ സൂക്ഷിക്കണം. അതുകൊണ്ട് നമ്മുടെ ചുറ്റുപാട് എല്ലാം വൃത്തിയാക്കി, പ്രതിരോധശേഷി തരുന്ന ആഹാരവും കഴിച്ച് ശുദ്ധജലവും കുടിച്ച്,സൂക്ഷിച്ചു കഴിഞ്ഞാൽ ഇതിൽ നിന്നെല്ലാം മോചനം നേടാം,എല്ലാവരും അതിനുവേണ്ടി ഒന്നായി പ്രാർത്ഥിച്ചുകൊണ്ട് ജാഗ്രതയോടെ പ്രവർത്തിക്കുക പ്രവർത്തിക്കണം.ചുരുക്കുന്നു.
ശിവജി നായർ എസ്.എസ്
|
4 എ എൽ.എം.എൽ.പി.എസ്.ഉഴമലയ്ക്കൽ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം