പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയർത്തെഴുന്നേൽപ്പ്

 ഉയർത്തെഴുന്നേൽപ്പ്
 
ദുരന്തം എന്ന മൂന്നക്ഷരം
ജീവിതം പഠിപ്പിച്ച പാഠം
പ്രളയമായ്, നിപ്പയായ് ,കോവിഡായി
എത്തീ മാനവർ തൻ ജീവിതത്തിൽ
അഹന്തയാൽ ചുറ്റിത്തിരിഞ്ഞ മനുഷ്യനെ
പല പാഠം ചൊല്ലി കൊടുത്തതും -ഈ ദുരന്തം
നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയാത്ത
ചെറു ജീവി കോവിഡുകാരണം
കയറില്ല കയറു കൊണ്ട്
മനുഷ്യനെ കെട്ടുന്ന ലോക്ക് ഡൗണും
എന്നിരുന്നാലും കോവിഡേ
ഞങ്ങളാം കേരളീയർ.....
നിപ്പയെ പ്രളയത്തെ ഭയക്കാതെ പൊരുതിയവർ
പിടിച്ചുകെട്ടും നീയാം മഹാമാരിയെ
ഇത് അതിജീവനത്തിന്റെ നാളുകൾ

 

‌അസ് ലിൻ
6 ബി പി ടി എം യൂ പി സ്കൂൾ മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത