ശുചിത്വം

 നാമിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ സമയം നമുക്ക് ഏറ്റവും അത്യാവശ്യം ഉള്ളത് ശുചിത്വമാണ്. ഇതിൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉൾപ്പെടും. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ശുചിത്വം അത്യാവശ്യമാണ്. നാം മലയാളികൾ പൊതുവേ വ്യക്തി ശുചിത്വത്തിൽ മുൻപന്തിയിൽ ആണ്. പക്ഷേ നാം പരിസര ശുചിത്വത്തിൽ അത്ര പോരാ. എന്നാലും പല പകർച്ചവ്യാധികളെയും നമുക്ക് അതി ജീവിക്കാൻ കഴിയുന്നത് പൊതുജന ആരോഗ്യ പ്രവർത്തകരുടെയും ഭരണസംവിധാനത്തിന്റെയും നിർദ്ദേശങ്ങൾ നാം അനുസരിക്കുന്നത് കൊണ്ടാണ്. എന്നാൽ അപൂർവം ചിലർ ശുചിത്വബോധം ഇല്ലാത്തവരാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മലിനവസ്തുക്കൾ നിക്ഷേപിക്കുന്നതും നമ്മുടെ ശുചിത്വ ധർമ്മത്തിന് എതിരാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പരിസരം മലിനമാക്കുന്നതും കൊതുകുകൾ പെരുകുവാനും ഡെങ്കിപ്പനി പോലുള്ള മാരക വ്യാധി പകരുവാനും കാരണമാകുന്നു. ഈ മഹാമാരിയുടെ കാലത്ത് തുടർച്ചയായി കൈകൾ കഴുകുന്നത് നമ്മൾ ശീലമാക്കി കഴിഞ്ഞു. തുടർന്നും ഇത് നമുക്ക് ശീലമാക്കി കഴിഞ്ഞാൽ പകർച്ചവ്യാധിയുടെ വ്യാപനം ഒരു പരിധിവരെ തടയാൻ സാധിക്കും.
            'ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് ഒന്നിച്ചു മുന്നേറാം'

ഹരിനാരായൺ എ
6-B അമൃത ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ