കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/പ്രാവുകളുടെ ബുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/പ്രാവുകളുടെ ബുദ്ധി എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/പ്രാവുകളുടെ ബുദ്ധി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രാവുകളുടെ ബുദ്ധി

ഒരു കുട്ടം പ്രാവുകൾ തീറ്റ തേടി പറക്കുകയായിരുന്നു . അപ്പോൾ അവ നെല്ലു വിളഞ്ഞു കിടക്കുന്ന ഒരു പാടം കണ്ടു.പ്രാവുകൾ പാടത്ത് പറന്നിറങ്ങി നെന്മണികൾ തിന്നാൻ തുടങ്ങി. പെട്ടെന്ന് അവയുടെ മുകളിലേക്ക് ഒരു വല വന്നു വീണു, വയലിൻ്റെ ഉടമ എറിഞ്ഞതായിരുന്നു ആ വല. പ്രാവുകൾ ദയന്നു ഇനി എന്തു ചെയ്യും ?
അവ നേതാവീനോട് ചോദിച്ചു.
പേടിക്കണ്ട. ഞാൻ പറയുന്നതു പോലെ ചേയ്യു ...
നമുക്ക് ഒരുമിച്ച് മുകളിലേക്കു പറക്കാം നേതാവ് പറഞ്ഞു. എല്ലാവരും സമ്മതിച്ചു.
ഒന്നേ... രണ്ടേ... മൂന്നേ.... പറന്നോ ... നേതാവു പാറഞ്ഞതും പ്രാവുകൾ ഒന്നിച്ചു പറന്നുയർന്നു അതു കണ്ട് കർഷകൻ അമ്പരന്നു നിന്നു. നേതാവ് പ്രാവൂ കളോട് ഒരു ഉയർന്ന മരത്തിനു മുകളിൽ പൊങ്ങാൻ പറഞ്ഞു. അവർ അങ്ങനെ ചെയ്തു. വലയുടെ അടിയിലൂടെ എല്ലാ പ്രാവുകളും പുറത്തിറങ്ങി.
ഒത്തു ശ്രമിച്ചാൽ എന്തും തേടാം എന്നു ഞങ്ങൾ ഇന്നു മനസ്സിലാക്കി .
പ്രാവുകൾ നേതാവിനോട് നന്ദി പറഞ്ഞു.
                            
 

അഭിജിത്ത്. ഇ
4എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ