എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ലോകത്തെ ഉത്കണ്ഠയിലാക്കി covid19❗

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ ഉത്കണ്ഠയിലാക്കി covid19❗

ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി പിന്നീട് ഏഷ്യൻ രാജ്യകളിലേക്കും അതിനു പിന്നാലെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ച "കൊറോണ" എന്ന വൈറസ് രോഗം ഇന്ന് ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒന്നാം ലോകമഹായുദ്ധത്തെയും രണ്ടാംലോകമഹായുദ്ധത്തെയുദ്ധത്തെയും അതിജീവിച്ച ലോകത്തിനിന്ന് കോവിഡ് 19 എന്ന ഈ വൈറസിൽ നിന്നും അതിജീവനം സാധ്യമാകുമോ? എന്നുള്ളത് വലിയൊരു ചോദ്യമാണ് എന്നിരുന്നാൽ പോലും ലോകം അതിനോട് ദിനംപ്രതി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഏറ്റവും വലിയ മുതൽകൂട്ട് നമ്മുടെ ആരോഗ്യ പ്രവർത്തകർ തന്നെയാണ്. കൊറോണ രോഗം ലോകം മുഴുവൻ കൊടുകാറ്റായ് വീശുന്ന ഈ ഘട്ടത്തിൽ, നമ്മൾ ഓരോരുത്തരും അതീവ ജാഗ്രതയോടെ നേരിടണം. മാത്രമല്ല, ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശികുമ്പോൾ യഥാർത്ഥത്തിൽ എന്തു സംഭവിക്കുന്നു എന്നും അത് നമ്മുടെ മരണത്തിനു കാരണമാകുന്നില്ലേ? എന്നുള്ളതും ഓരോ സാധാരണക്കാരനിലും ഉണ്ടാകുന്ന ചോദ്യങ്ങളാണ്. എന്നാൽ കോവിട് 19 എന്ന ഈ ഇനം വൈറസ് ബാധിക്കുന്നത് ഓരോ മനുഷ്യരുടെയും ശ്വാസകോശങ്ങളിൽ ആയതുകൊണ്ട് തന്നെ മിക്ക മനുഷ്യർക്കും മിതമായ നിരക്കിൽ ശ്വാസകോശ സംബന്ധമായ അസുഖകൾ അനുഭവപ്പെടുകയെന്നുള്ളതാണ് ഇതിന്റെ ആദ്യഘട്ടം. തുടർന്ന് പ്രത്യക ചികിത്സ ആവശ്യമില്ലാതെ സുഖം പ്രാപിക്കുകയും ചെയ്യും. എന്നാൽ പ്രായമേറിയ ആളുകളിലും, ഹൃദയസംബന്ധമായ അസുഖകൾ തുടങ്ങി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മരണതിനിടയാക്കാൻ സാധ്യത കൂടുതലാണ്. ഇതിന്റെ ഏറ്റവും വലിയ ദൂഷ്യഫലം ഈ വൈറസ് ന്റെ വ്യാപനം തടയാൻ കഴിയുന്നില്ല എന്നുള്ളതാണ്. നമ്മുടെ വ്യക്തി ശുചിതവും, അതീവ കരുതളോട്കൂടിയുള്ള സമീപണത്തിനും മാത്രമേ ഇത്തരത്തിലുള്ള വൈറസുകളുടെ വ്യാപനം തടുക്കുവാൻ സാധിക്കുകയുള്ളൂ. നിലവിൽ Covid19 എന്ന ഈ വൈറസിന് പ്രത്യക വാക്സിനുകളോ ചികിത്സയോ ഇല്ല. എന്നിരുന്നാൽ പോലും ലോകം ഇതിനെ അതിജീവിക്കും എന്ന് നമ്മുക്ക് ഓരോരുത്തർക്കും പ്രതീക്ഷിക്കാം.... അതിനോടൊപ്പം പ്രാർത്ഥിക്കാം......

Minhamriyam. C
4 എ എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത