സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതിയെ സ്നേഹിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പ്രകൃതിയെ സ്നേഹിക്കുക

നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഇവിടെ നിലനിൽക്കാനാവില്ല. വനനശീകരണം, ജലമലിനീകരണം, കീടനാശിനികൾ, വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക്, അമിത ശബ്ദം, അന്തരീക്ഷത്തിലെ പുകപടലങ്ങൾ ഇവയെല്ലാം പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു. ഇന്ന് ആരും പരിസ്ഥിതിയെ സ്നേഹിക്കുന്നില്ല.

വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനുഷ്യൻ പല മാരക രോഗങ്ങളും വിലയ്ക്കു വാങ്ങുന്നു. ഫലമോ അവന്റെ തന്നെ മരണവും. അതിനാൽ നാം ഓരോരുത്തരും നമ്മുടെ പ്രകൃതിയെ സ്നേഹിക്കുകയും പരിസ്ഥിതിയുടെ സംരക്ഷണത്തിനായ് നിലകൊള്ളുകയും വേണം.

ഇവാന മേരി മനോജ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം