ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/നല്ലവനായ രാക്ഷസൻ

14:47, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/നല്ലവനായ രാക്ഷസൻ എന്ന താൾ ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/നല്ലവനായ രാക്ഷസൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലവനായ രാക്ഷസൻ


      മലയുടെ താഴ്വാരത്തിലാണ് ഗുപ്തി ഗ്രാമം അവിടെ കുറേ മനുഷ്യർ താമസിച്ചിരുന്നു.ഒരിക്കൽ ഒരു സന്യാസി ആ ഗ്രാമത്തിലൂടെ പോകുന്ന വഴിക്ക് ഒരു ആൾക്കൂട്ടം കണ്ടു അവിടെ ഒരു സ്ത്രീ ഇരുന്നു കരയുന്നതും കണ്ടു ഹയ്യോ എന്റെ ഭർത്താവിനെ കാണാനില്ല എന്നു പറഞ്ഞാണു കരഞ്ഞിരുന്നത് സന്യാസി ചോദിച്ചു എന്തിനാണു കരയുന്നത് "ഇവളുടെ ഭർത്താവിനെ രാക്ഷസൻ പിടിച്ചു കൊണ്ടു പോയി " സന്യാസി ചോദിച്ചു ഏതു രാക്ഷസൻ? മലമുകളിൽ താമസിക്കുന്ന രാഷസൻ ഇതിപ്പൊ നൂറാമത്തെ ആളെയാണ് രാക്ഷസൻ പിടിക്കുന്നത് സന്യസി പറഞ്ഞു നിങ്ങൾക്കെല്ലാർക്കും കൂടെ അവനെ തോൽപ്പിക്കാൻ പറ്റില്ലേ ?അവർ പറഞ്ഞു അതു പറ്റില്ല അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല പണ്ട് വനദേവത ശപിച്ച ഒരു വേട്ടക്കാരനാണ് അവൻ അവനെ തോൽപ്പിക്കാൻ ഒരു വഴിയുമില്ലേ സന്യാസി ചോദിച്ചു ?


ഒരു വഴിയുണ്ട് അവൻ മൂന്ന് നൻമകൾ ചെയ്താതാൽ അവന്റെ ശക്തി കുറഞ്ഞ് ശാപ മോക്ഷം ലഭിക്കും പക്ഷെ ഇത്രയും ക്രൂരനായ അവനെ ക്കൊണ്ട് എങ്ങനെ നൻമ ചെയ്യിക്കും സന്യാസി പറഞ്ഞു ഞാനൊന്നു ശ്രമിച്ചു നോക്കാം അവർ പറഞ്ഞു അയ്യോ അങ്ങയെ അവൻ ആക്രമിക്കും എന്നാൽ അവർ പറഞ്ഞതു കേൾക്കാതെ പിറ്റേന്ന് മലകയറാൻ തുടങ്ങി സന്യാസി മലമുകളിലെത്തി പെട്ടെന്ന് സന്യാസിയുടെ മുൻപിൽ രാക്ഷസൻ ചാടിവീണു പറഞ്ഞു ഹ ...ഹ... നന്നായി ഇറങ്ങി വരാതെ എനിക്ക് ഇരയെ കിട്ടി ഹി...ഹി... രാക്ഷസൻ തുടർന്നു നിന്നെ ഞാൻ തിന്നാൻ പോകുകയാണ് അവസാനത്തെ ആഗ്രഹം പറഞ്ഞോ സന്യാസി പറഞ്ഞു എന്നെ തിന്നോളൂ പക്ഷേ പച്ചയ്ക്കു തിന്നരുത് കറിവച്ചു തിന്നോളൂ.

രാക്ഷസൻ ചോദിച്ചു കറി വയ്ക്കുന്നത് എങ്ങനെയാ സന്യാസി പറഞ്ഞു കറിവയ്ക്കാൻ പച്ചക്കറി വേണം ദാ ഈ വിത്തു വിതച്ചോളൂ പച്ചക്കറി ഉണ്ടാകുമ്പോൾ എന്നെ കറി വച്ചു കൊള്ളൂ രാക്ഷസൻ നിലമൊരുക്കി പച്ചക്കറിവിത്തു കൾ വിതച്ചു അങ്ങനെ അവൻ ഒന്നാമത്തെ നൻമ ചെയ്തു പിന്നീട് സന്യാസി പച്ചക്കറികൾക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു അങ്ങനെ രാക്ഷസൻ രണ്ടാമതു ഒരു നൻമ കൂടി ചെയ്തു അതിനിടയിൽ രാക്ഷസനും സന്യാസിയും കൂട്ടുകാരായി പച്ചക്കറി കായ്ച്ച ശേഷം അധികം വന്ന പച്ചക്കറി ദാനം ചെയ്യാൻ പറഞ്ഞു കൊമ്പുകളും ദംഷ്ട്രയുമെല്ലാം രണ്ടു നൻമയിൽ മാഞ്ഞു പോയി മൂന്നാമതു നൻമ കൂടി ചെയ്തപ്പോൾ അവന് ശാപമോശം ലഭിച്ചു നല്ലവനായ രാഷസൻ സന്യാസിയോട് നന്ദി പറഞ്ഞ് നല്ലവനായി ജീവിച്ചു ഇതറിഞ്ഞ ജനങ്ങളും സന്യാസിയോട് നന്ദി പറഞ്ഞ് യാത്രയയച്ചു


വൈഷ്ണവി. എ. എസ്
3A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ