ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലങ്ങൾ

ഇന്നത്തെ ഈ ലോകത്ത് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം.വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടെ ഈ കൊച്ചു കേരളം . ശുചിത്വത്തിന്റെ പ്രാധാന്യം എന്തെന്ന് അറിയാത്തവരാണ് നമ്മുടെ കുട്ടികളിൽ പലരും. ഭക്ഷണത്തിനു മുൻപും ഭക്ഷണത്തിന് ശേഷവും കൈകൾ വൃത്തിയായി കഴുകേണ്ടതാണ്.

ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പിട്ട് കഴുകുന്നതിലൂടെ കയ്യിൽ ഉള്ള സൂക്ഷ്മ വൈറസുകളും കയ്യിൽ പറ്റിപ്പിടിക്കുന്ന പൊടിപടലങ്ങളും നശിക്കുന്നു. അതുപോലെ പ്രാഥമിക കൃത്യങ്ങൾക്കു ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.ഇപ്പോഴത്തെ തലമുറയ്ക്ക് ശുചിത്വത്തെക്കുറിച്ച് വളരെ അധികം അറിവുണ്ടാകണമെന്നില്ല. മാതാപിതാക്കളാണ് കുട്ടികളെ ശുചിത്വ ബോധം ഉള്ളവരാക്കി മാറ്റേണ്ടത്. ദിവസവും രണ്ടു നേരമുള്ള കുളി ശുചിത്വത്തിൽ ഒന്നാമതാണ്.

വ്യക്തി ശുചിത്വം പോലെ പരിസര ശുചിത്വവും നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുക, ഓടകൾ വൃത്തിയാക്കാതിരിക്കുക, വീടും പരിസരവും വൃത്തിയാക്കാതിരിക്കുക ഇതൊക്കെ നമ്മുടെ ശുചിത്വത്തെ ബാധിക്കുന്നു.ഇവയൊക്കെ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ അസുഖങ്ങൾ പടരുന്നത് തടയാൻ സാധിക്കും.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.അതിലൂടെ രോഗങ്ങൾ പകരാതിരിക്കാനും രോഗാണുക്കളെ തടയുവാനും സാധിക്കും. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പകർച്ചാവ്യാധികൾ ഉള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക ഇവയെല്ലാം നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, വസ്ത്രങ്ങൾ അണു നാശിനി ഉപയോഗിച്ച് നനയ്ക്കുകഇവയൊക്കെ ശുചിത്വത്തിൽ വരുന്ന കാര്യങ്ങളാണ്.

വ്യക്തി ശുചിത്വ ശീലങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കൂ............ ജീവിതം സുന്ദരമാക്കൂ.......... ഇതാകട്ടെ നമ്മുടെ സന്ദേശം.

സൗഭാഗ്യ കെ നമ്പൂതിരി
4B ഗവ: എൽ.പി.എസ് പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം