ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/ശുദ്ധവായു,ആരോഗ്യമുള്ള ജീവിതത്തിന്‌

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുദ്ധവായു,ആരോഗ്യമുള്ള ജീവിതത്തിന്‌

ജീവന്റെ ആധാരമാണ് ശ്വസിക്കുക എന്നത്. നമുക്ക് ഭക്ഷണമില്ലാതെ മണിക്കൂറുകളോളം ജീവിക്കാം.. വെള്ളമില്ലാതെയും അങ്ങനെ തന്നെ.പക്ഷെ ,വായുവില്ലാതെ, ശ്വസിക്കാൻ കഴിയാതെ സെക്കന്റുകൾ മാത്രമേ പിടിച്ചു നിൽക്കാൻ പറ്റൂ. അപ്പോൾ അത്ര പ്രധാനമാണ് ശ്വാസം അഥവാ വായു. അങ്ങനെയാണങ്കിൽ നമ്മൾ ശ്വസിക്കുന്നത് അശുദ്ധവായുവാണെങ്കിലോ..? ഒന്നോർത്തു നോക്കൂ.. നമ്മുടെ നിലനിൽപ്പിന്റെ ഏറ്റവും ആധാരമായ വായു, അശുദ്ധമാവുകയെന്നാൽ നമ്മൾ പതുക്കെ മരണത്തിലേക്ക് പോവുകയെന്നർത്ഥം. കണക്കുകളും അതാണ് സൂചിപ്പിക്കുന്നത്.ലോകത്താകമാനം ഏഴ് മില്യൻ ജനങ്ങൾ വായൂ മലിനീകരണം മൂലം കൊല്ലപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് പത്താളുകളിൽ ഒൻപതു പേരും അശുദ്ധവായുവാണ് ശ്വസിക്കുന്നത്. ഇതുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങൾ വലുതാണ്. പക്ഷാഘാതം, ഹൃദയാഘാതം, ശ്വാസകോശ ക്യാൻസർ എന്നിങ്ങനെ നിരവധി രോഗങ്ങളാണ് വായൂ മലിനീകരണത്തിലൂടെയുണ്ടാവുന്നത്.ഫാക്ടറികൾ, വാഹനങ്ങൾ എന്നിവ പുറം തള്ളുന്ന വിഷപ്പുകയാണ് വായൂ മലിനീകരണത്തിന്റെ പ്രധാന ഉറവിടം.

നമുക്കിവിടെ ജീവിക്കണം.അതിന് ശുദ്ധമായ വായുവേണം. അതിന് മായൂമലിനീകരണം തടയാനുള്ള മാർഗ്ഗങ്ങളുണ്ടാവണം. ഓക്സിജൻ ആവശ്യത്തിനു വേണം. അതിനായി മരങ്ങളും ചെടികളും നശിപ്പിക്കാതിരിക്കണം.പുതിയവ വച്ചുപിടിപ്പിക്കണം. നമ്മൾ പ്രകൃതിയെ സ്നേഹിച്ച് ജീവിക്കണം.അല്ലെങ്കിൽ നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും.

അമൃത സന്തോഷ്
9A ജി എച്ച് എസ ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം