ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം ശുചിത്വമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് അടുക്കും ചിട്ടയുമായി വെക്കേണ്ടതാണ് . ഇത് ചെറുപ്പം മുതലേ എല്ലാ കുട്ടികളും ശീലിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും എല്ലാം വൃത്തിഹീനമാണ്. കുടിക്കുന്ന വെള്ളം ആയാലും ശ്വസിക്കുന്ന വായു ആയാലും എല്ലാം മലിനമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ജനങ്ങൾ പലതരം അസുഖത്താൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നു .
ഇന്നത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ മഹാമാരി ആണ് കോവിസ്‌ 19 എന്ന മഹാമാരി . കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നാം ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം പാലിക്കേണ്ടതാണ്. അതിനാൽ നാം നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതും മുഖത്ത് മാസ്ക് ധരിക്കേണ്ടതും മറ്റുള്ളവരിൽനിന്നും ശാരീരിക അകലം പാലിക്കേണ്ടതാണ്. വ്യക്തി പരിസര ശുചിത്വത്തിലൂടെ മാത്രമേ കോവിഡ് എന്ന മഹാമാരിയെ നമുക്ക് നേരിടാൻ കഴിയുകയുള്ളൂ .


റബീഹ് ഷാദ്. പി
4 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം