ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഐസൊലേഷൻ വാർഡിലെ ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
ഐസൊലേഷൻ വാർഡിലെ ഏകാന്തത

കണ്ണുകൾ തുറക്കാൻ കഴിയാത്തതു പോലെ.അവൻ പതിയെ കൈകൾ കൊണ്ട് കണ്ണു തിരുമ്മി മെല്ലെ ചുറ്റുപാടും നോക്കി.എല്ലാം ശാന്തം. ഒന്നും മനസ്സിലാവുന്നില്ല,ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല.തലേ ദിവസം പനി വന്നപ്പോൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ അമ്മയുടെ കൂടെ പോയത് അവൻ ഓർത്തു.പിന്നെ എന്തിനാ അവർ എല്ലാവരും കൂടെ എന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്.ഇന്നലെ അമ്മയുടെ കൂടെ വീട്ടിലേക്ക് പോകാൻ വേണ്ടിയുള്ള കരച്ചിൽ കാരണം അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു.ക്ഷീണം മൂലം ഉറങ്ങിയത് അവൻ അറിഞ്ഞില്ല.
അച്ഛനെ ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് കള്ളും കുടിച്ചു കിടന്നപ്പോൾ എന്തോ സംശയത്തിന്റെ പേരിൽ ആരോഗ്യ പ്രവർത്തകർ വീട്ടിൽ നിന്നും കൊണ്ടു പോയിരുന്നു.അച്ഛന്റെ ഏതോ ഒരു കൂട്ടുകാരനും വൈറസ് പനിയാണെന്ന് കേട്ടിരുന്നു.അമ്മയോട് ചോദിച്ചപ്പോൾ എന്തോ മാരക രോഗമാണ് മോനെ എന്ന് അമ്മ."അച്ഛനെപ്പോലെ വൃത്തിയില്ലാതെയും ശ്രദ്ധിക്കാതെയും നടന്നാൽ നിനക്കും, എനിക്കും, എല്ലാവർക്കും ഈ പകർച്ചവ്യാധി വരുമെന്ന അമ്മയുടെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി".പിന്നിൽ നിന്നും മോനെ എന്നുള്ള വിളി കേട്ടപ്പോൾ അമ്മയാണെന്ന് വിചാരിച്ച് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കുറച്ചു മരുന്നുകളും സിറിഞ്ചുമായി നിൽക്കുന്ന ഒരു സിസ്റ്ററിനെ ആയിരുന്നു."നീ അമ്മ പറയുന്നത് കേൾക്കാറില്ല അല്ലേ"? അവന് ഒരുപാട് സങ്കടമായി.ഇല്ല എന്ന ഭാവത്തിൽ അവൻ തലയാട്ടി.'അച്ഛനും വൃത്തിയില്ലാതെയും എപ്പോഴും കള്ളും കുടിച്ചും ആണ് നടക്കാറ് '.അവൻ പതിയെ പറഞ്ഞു."അച്ഛൻ കാരണം എല്ലാം വൃത്തികേട് ആയി കിടക്കുവാ ". അവൻ ആവർത്തിച്ചു പറഞ്ഞു സാരമില്ല മോൻ ഇനി അസുഖം മാറി വീട്ടിലെത്തിയാൽ എല്ലാം വൃത്തിയാക്കണം. സമ്മതം എന്ന് അവൻ മൂളി.
ആംബുലൻസിന്റെ കൂടെ കൂടെയുള്ള ചീറിപ്പാഞ്ഞുള്ള വരവ് അവന് ഒരു പാട് പേടി തോന്നി.ഇടക്ക് അടുത്തുള്ള ചേട്ടന്മാരെയും ചേച്ചിമാരെയും എങ്ങോട്ടോ കൊണ്ടു പോകുന്നുണ്ട്.അവൻ ഒരുപാട് കരഞ്ഞു.എന്റെ അച്ഛൻ,അമ്മ എവിടെ പോയി?ഞാൻ മാത്രം ഈ വാർഡിൽ തനിച്ച്.ആരെയും അറിയുന്നില്ല. ആരും ആരെയും നോക്കുന്നു പോലുമില്ല.സംസാരിക്കുന്നുമില്ല.സിസ്റ്ററെ വീണ്ടും വീണ്ടും ശല്യം ചെയ്തപ്പോൾ അവൻ കാര്യങ്ങൾ തിരിച്ചറിഞ്ഞു.അവൻ വല്ലാതായി.അവന്റെ അച്ഛൻ ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞു. സങ്കടം സഹിക്കാനാവാതെ അമ്മയെ കാണണമെന്ന് അവൻ വാശി പിടിച്ചു.പക്ഷേ നിസ്സഹായനായി കരയുന്ന അവനെ ആരും തിരിഞ്ഞു നോക്കിയില്ല.അവന്റെ തെറ്റുകൾ അവനു മനസ്സിലായി,ഇനി കരഞ്ഞിട്ട് കാര്യമില്ല.ഈ രോഗം പരന്നു കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാവൂ.
സ്കൂളിലെ ടീച്ചർ വൃത്തിയുടെ കാര്യങ്ങൾ പറയുമ്പോൾ കളിയാക്കി ചിരിക്കാറുണ്ടാ യിരുന്നു.ഈ രോഗത്തെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ വൃത്തിയും ശ്രദ്ധയും ആവശ്യമാണ്.അങ്ങനെ അവൻ ഉറങ്ങിപ്പോയി, ശ്വാസത്തിന് വല്ലാത്ത ബുദ്ധിമുട്ട്.അവൻ ശ്വാസമെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു.സിസ്റ്റർ തരുന്ന മരുന്നുകളൊന്നും ഫലിക്കുന്നില്ലേ? എനിക്ക് അസുഖം മാറില്ലേ?അവൻ ചുറ്റുപാടും നോക്കി.എല്ലാം ശാന്തം.ഒരുപാട് രോഗികൾ. അവൻ മുകളിലേക്ക് നോക്കി.ചുമരുകൾ കാലിയായിരുന്നു.ആ ചുമരുകളിൽ അവൻ ഇങ്ങനെ എഴുതി.
"കുട്ടികളെ. നിങ്ങൾ വൃത്തിയോടെ നടക്കുക. ശുദ്ധിയുള്ള ഭക്ഷണം കഴിക്കുക. ഭയപ്പെടരുത്, ജാഗ്രതയോടെ പൊരുതി വിജയിക്കുക. ഈ കൊറോണയെ"
ശ്വാസത്തിന് ബുദ്ധിമുട്ട് കൂടിക്കൂടി വന്നു സിസ്റ്റർ വന്നു.ഓക്സിജൻ മാസ്ക് ഊരി എടുത്തു.പതിയെ അവർ അവന്റെ കണ്ണുകൾ മൂടി ശരീരം നിവർത്തി.


IV.B

ഫാത്തിമ മെഹറിൻ. എംപി
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ