എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഈ മഹാസാഗരത്തിൻമേൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ മഹാസാഗരത്തിൻമേൽ

ഒരു കുഞ്ഞു തന്മാത്ര പോലീ കോവിഡ്
മഴയായ് മഞ്ഞായ് മഹാവ്യാധിയായ്
മാനവരാശിയെ തകർക്കുമീ കോവിഡ്
ഭൂലോകത്തിൽ വൻ വിപത്തായ്
വ്യക്തി ശുചിത്വവും സാമൂഹ്യാകലവും
ഓരോ ദിനവും നാം പാലിക്കണം
കൈ രണ്ടും കഴുകി മാസ്കുമിട്ടു നാം
ഈ മഹാവ്യാധിയെ ഓടിക്കണം
പ്ലാസ്റ്റിക്കും ചപ്പുചവറുകളും മാറ്റി
വീടിനു കാവലായ് നിന്നിടേണം
മലിനജലം കെട്ടി കിടക്കാതെ നോക്കി നാം
വീടിനു കാവലായ് നിന്നിടേണം
ഭൂലോക രാജ്യവും വൻകിട രാജ്യവും
പതറി നിന്നിടുന്നു ഈ മാരി മുന്നിൽ
ഈ മഹാസാഗരത്തിൻ മുന്നിൽ
ഭൂമി കിടുങ്ങി നടുങ്ങിടുന്നു
ഈ മഹാവ്യാധിതൻ തൽഫലത്താൽ
ക്ഷാമത്താൽ ജനം നശിച്ചിടുന്നു
 ഒരു നല്ല നാളെക്കായ് ഒരു ശുഭദിനത്തിനായ്
 ഒരുമിച്ച് കൈകൾ കോർത്തിടാം നാം

എയ്ഞ്ചൽ ഷൈൻ
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത