ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
08:24, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതി അമ്മയാണ് അപമാനിക്കരുത്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത് ലോക നാശത്തിനു തന്നെ കാരണമായേക്കാം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി.. പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതിദിനം ആചരിച്ച് തുടങ്ങിയത്.

എല്ലാ മനുഷ്യനും ജലവും ജൈവവൈവിധ്യവും എല്ലാ ഗുണങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതി ദിനത്തിന്റെ കാതൽ.


നാം നമ്മുടെ വീടും ചുറ്റുപാടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അതുപോലെതന്നെ പ്രകൃതിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രകൃതിക്കുമേൽ മനുഷ്യൻ കാണിക്കുന്ന അതിക്രമങ്ങളുടെ ഫലമായിട്ടാണ് നാമിന്ന് അനുഭവിക്കുന്ന ഓരോ പ്രകൃതിദുരന്തങ്ങളും. അതുപോലെതന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാതായാൽ നാം രോഗങ്ങൾക്ക് അടിമപ്പെടും. അതുകൊണ്ട് പ്രകൃതിയേയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുക ഒരുപോലെ കാത്തുസൂക്ഷിക്കുക ...

സ്മൃതി
4 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം