സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മാറി ചിന്തിക്കാം
മാറി ചിന്തിക്കാം
കേരളം മാത്രമല്ല, ലോകം മുഴുവൻ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഒരു സന്ദർഭമാണിത്. ഇങ്ങനെ ഒരു അവസ്ഥ നമുക്ക് മുൻ പരിചയമില്ല. നാം ഈ ഘട്ടം എങ്ങനെ മുന്നേറണം. എനിക്ക് ചെയ്യാവുന്ന ഒരു പ്രവൃത്തി ഞാൻ തുടങ്ങി കഴിഞ്ഞു... എന്താണെന്നോ? എന്റെ വീട്ടിലേക്കു ആവശ്യമായ പച്ചക്കറി ഞങ്ങൾ തന്നെ നട്ടു വളർത്തി വിളവെടുപ്പും നടത്തി തുടങ്ങി, കേരളം ഭക്ഷ്യ വസ്തുക്കളുടെ ഉത്പാതനത്തിൽ വളരെ പുറകിലാണ് എന്ന് എന്റെ അച്ഛൻ പറഞ്ഞു തന്നു. എന്തുകൊണ്ട് നമുക്ക് ആവശ്യമുള്ളവ നമുക്ക് നട്ടു വളർത്തി കൂടാ? പയർ, വഴുതന, തക്കാളി, വെണ്ട, കുമ്പളം,ചേന,ചേമ്പ്, മുളക്, ചീര, മത്തൻ, പാവൽ, എന്നിങ്ങനെ പച്ചക്കറികളും മാവ്, പ്ലാവ്, ചാമ്പ, പേര, മുള്ളാത്ത, ആത്ത, എന്നീ ഫലങ്ങളും ഇവിടുണ്ട്. വൈകുന്നേരങ്ങളിൽ ഞാൻ ഇവക്ക് വെള്ളം ഒഴിക്കാറുണ്ട്.. വളവും നൽകും.. കൂട്ടുകാരെ നിങ്ങളും ഇതുപോലെ ചെയ്തു നോക്കണേ...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം