സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട/അക്ഷരവൃക്ഷം/യാത്ര പറയാതെ

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ്‌സ് എ യൂ പി എസ്/അക്ഷരവൃക്ഷം/യാത്ര പറയാതെ എന്ന താൾ സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട/അക്ഷരവൃക്ഷം/യാത്ര പറയാതെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
യാത്ര പറയാതെ


യാത്ര ചൊല്ലി പിരിയേണ്ട നമ്മൾ

യാത്ര പറയാതെ അകന്നുപോയി,

വേർപിരിഞ്ഞീടാൻ വിധിയെഴുതിയെങ്കിലും

വിട ചൊല്ലുവാനായി കൊതിപ്പൂ ഞാൻ

ഓർക്കുവാൻ മാത്രമായി ഒരു വട്ടം കൂടി

നിൻ മുഖമൊന്നു ഞാൻ കണ്ടീടട്ടെ

നിൻ്റെ ആ ചെറുപുഞ്ചിരി ഞാൻ

നെഞ്ചോടണച്ച് വെച്ചിരുന്നു

വിടചൊല്ലാതെ പോകും നേരം നിൻ കാലിടറിയിരുന്നു,

വിധിയെ തകർക്കാതെ നീ എന്നെ വിട്ട് പോയിക്കഴിഞ്ഞിരുന്നു,

വറ്റാത്ത കണ്ണുനീരുറവ എന്നിൽ നിറഞ്ഞു,

ഓർമകൾ വിരിയുന്നു ഓരോ തുടിപ്പിലും

നിൻ്റെ പുഞ്ചിരിയുണരുമ്പോൾ,

പിരിയുവാൻ വയ്യെനിക്ക് നിന്നെ

വിരിയും നമ്മുടെ സൗഹൃദമെന്നെന്നും,

വെറുക്കില്ലൊരിക്കലും നിന്നെ ഞാൻ

ഒത്തിരി സ്നേഹവും ഇത്തിരി മോഹവുമായി

ഞാനോർക്കും.

യാത്ര ചൊല്ലുന്ന ഞാൻ വിതുമ്പലോടെ

യാത്രയാകുന്നു നീ ഓർമകൾ ബാക്കിയാക്കി

Alna Bijeesh
7 B സെന്റ് ജോസഫ്‌സ് എ യൂ പി എസ്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത