അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ വേനലവധി കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ വേനലവധി കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വേനലവധി കാലം

എല്ലാ അവധിക്കാലവും ആഘോഷിച്ചത് പോലെ ഈ വേനൽ അവധി കാലവും ആഘോഷിക്കാൻ ഞാൻ ആഗ്രഹിച്ചിരിന്നു. Covid-19 അഥവാ "കോറോണ" എന്ന മഹാ മാരി ലോകമെമ്പാടും പടർന്നു. ഇന്ത്യയിലും വൈറസ് എത്തിയതോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

 എല്ലാവരെയും പോലെ ഞാനും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ മടുത്തു. സ്കൂളിലെ വാർഷിക പരീക്ഷ നിർത്തി വെച്ചു വെങ്കിലും മദ്രസ പൊതു പരീക്ഷ മാറ്റി  വെച്ചതിനാൽ വേനലവധി ക്കും പഠിക്കേണ്ടത് ഓർത്ത് വിഷമിച്ചു. മുറ്റത്തിറങ്ങി ഊഞ്ഞാലാടി കളിക്കാൻ പോലും ഈ ലോക്ക് ഡൗൺ കാലത്ത്‌ പേടിയാണ്. സ്കൂൾ അടച്ചതിനാൽ തുടക്കത്തിൽ വീട്ടിൽ വെച്ച് തന്നെ കള്ളനും പൊലീസും കളി, കണ്ണാടം  പൊത്തി കളി മറ്റും കളിക്കും. അതിനിടയ്ക്ക്  അനിയനൊത്ത് അടി പിടി കൂടാനും മറക്കില്ല. കൂടാതെ ഉമ്മയും ആയി ഫോണിന് വേണ്ടി വഴക്കിടും. ചില സമയത്ത്‌    ബോറടിക്കും. പിന്നീട് ചിത്രം വയ്ക്കാനും, സ്കൂളിലെ പുസ്തകങ്ങൾ  വായിക്കാനും തുടങ്ങി. പുറത്തേക്ക്‌ പോകാൻ കഴിയാത്തതിനാൽ പുതിയ കഥാ പുസ്തകങ്ങൾ ഒന്നും വാങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ്  മദ്രസയിൽ വാട്സ് ആപ്പ്  വഴി ക്വിസ് പരിപാടി നടത്തുകയാണെന്ന് അറിഞ്ഞത്. എനിക്ക് വലിയ സന്തോഷമായി. എന്നും ഉച്ചക്ക് 2 മണി ആകുമ്പോൾ ക്വിസ് മത്സരം നടത്തും. അതെനിക്ക് ഈ ലോക്ക് ഡൗൺ കാലത്ത് വളരെ ഉപകാരമായി. അത് കഴിഞ്ഞാൽ ഞാൻ അടുക്കള പണിയിൽ ഉമ്മയെ സഹായിക്കും.
   ഈ വർഷത്തെ വേനലവധി കാലത്തെ ഞാൻ ഒരിക്കലും മറക്കില്ല. ഈ വേനലവധി കാലത്തെ കൊറോണ കാലം എന്നാണ്‌ ഞാൻ വിളിക്കാൻ ഇഷ്ടപ്പെടുന്നത

Fathima shazi N. C



Fathima shazi N. C
4 std അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ