ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം അമൃതം

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലം അമൃതം

ഓരോ തുള്ളി ജലവും സൂക്ഷിച്ചു ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത നമ്മളെ ഒരോരുത്തരെയും ബോധ്യപ്പെടുത്താനും വരാനിരിക്കുന്ന വലിയ വിപത്തിനെ മനുഷ്യനെ ഓർമിപ്പിക്കാനുമാണ് മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നത് .നിലവിൽ ലോകത്തു 120 കോടിയിൽ കൂടുതൽ ആളുകൾ വെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നു പ്രധാനമായും ജലസ്രോതസുകൾ നശിപ്പിക്കപ്പെടുന്നതാണ് ജലക്ഷാമം ഉണ്ടാകാൻ കാരണം .കിണറുകൾ ,കുളങ്ങൾ,പാടങ്ങൾ ,നദികൾ മുതലായവയാണ്‌ നമ്മുടെ പരമ്പരാഗത ജലസ്രോതസുകൾ ഇവയെല്ലാം പകുതിയോളം നശിപ്പിക്കപ്പെട്ടുകഴിഞ്ഞു .ഇന്ന് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടങ്ങളാണ് ജലാശയങ്ങൾ വ്യവസായ, നഗര മാലിന്യങ്ങൾ ,കശാപ്പുശാലയിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ ,ആശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ ,നദിക്കരയിലെ വീടുകളിൽ നിന്നുള്ള വിസർജ്യ മാലിന്യങ്ങൾ ,പ്ലാസ്റ്റിക്, കൃഷി സ്ഥലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മാരകമായ കീടനാശിനികളും ജലാശയങ്ങളെ മലിനമാക്കുന്നു . നമ്മുടെ പ്രധാന നദികളായ പമ്പ, പെരിയാർ തുടങ്ങിയ നദികളിലെ വെള്ളം ഇപ്പോൾ കുടിക്കാനും ,കുളിക്കാനും യോഗ്യമല്ല .എന്നാൽ ഇത്തരം നദികളിലെ വെള്ളം തന്നെയാണ് ക്ലോറിനേറ്റ് ചെയ്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തിക്കുന്നത്.പല മാരക രോഗങ്ങൾക്കും കാരണം മലിനജലമാണ് .

പുഴകളും ,തോടുകളും മലിന മുക്തമാക്കാൻ വേണ്ടിയുള്ള ' ഹരിത കേരള മിഷൻ ' പ്രവർത്തിക്കുന്നുണ്ടെങ്കിലും നമ്മുടെ ജലാശയങ്ങൾ മലിനമാകുന്നുണ്ട് .സംസ്ഥാനത്തു 62 %കുടുംബങ്ങളും കിണർ ജലമാണ് ഉപയോഗിക്കുന്നത് ഇതിൽ 29 .5 %വീടുകളിൽ ആണ് സുരക്ഷിത ജലം ഉള്ളത് . ജലസ്രോതസുകൾ നിലനിർത്തേണ്ടത് ഭൂമിയിലെ എല്ലാജീവജാലകൾക്കും വേണ്ടിയാണെന്നു നാം മനസിലാക്കണം .കാര്യമായി മഴ ലഭിച്ചാൽപോലും വെള്ളത്തിന് ക്ഷാമമുണ്ട് .മഴയത്തു ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിക്കടിയിൽ തങ്ങിനിർത്താൻ ഓരോ വീട്ടിലും മഴക്കുഴികൾ ,കിണർ റീചാർജിങ് എന്നിവ നടത്തണം .നദികളിലും മറ്റ് ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് നിർത്തണം .ഓരോ പ്രദേശത്തുമുള്ള ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന് ആ പ്രദേശത്തുള്ള ജനങ്ങൾക്ക് ബോധവൽക്കരണം നൽകണം .ജലം മലിനമാക്കുന്നവർക്കെതിരെ നിയമപരമായ ശിക്ഷ നടപടികൾ ഉണ്ടാകണം .ഇവയിലൂടെയൊക്കെ ഒരു പരിധിവരെ ജലസ്രോതസുകളെ നമുക്ക് സംരക്ഷിക്കാം

മുഹമ്മദ് അജ്മൽ എസ്
5 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം