ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/എന്നെ അറിയാമോ

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്നെ അറിയാമോ

ഞാനാണ് കൊറോണ. ലോകത്തെ ഭീതിയിലാഴ്‌ത്തിയ ആളുകളെ കാർന്നു തിന്നുന്ന കോവിഡ് 19 എന്നു വിശേഷിപ്പിക്കുന്ന ഞാൻ ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഞാൻ വരുന്നത്. മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസ് മാത്രമല്ല, വൈറസുകളുടെ ഒരു കൂട്ടം തന്നെയാണ് കൊറോണ എന്ന ഞാൻ....... എനിക്ക് മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാനുള്ള കെൽപ്പുണ്ട്. വ്യക്തി ശുചിത്വം ഇല്ലാത്തവരുടെ ഇടയിലേക്കായിരിക്കും ഞാൻ ആദ്യം എത്തുക. എന്നെ പ്രതിരോധിക്കുന്നതിനായി വാക്സിനേഷനോ പ്രതിരോധ ചികിത്സയോ മനുഷ്യൻ കണ്ടെത്തിയിട്ടില്ല. അതിനാൽ അതീവ ജാഗ്രതയില്ലെങ്കിൽ ഞാൻ നിങ്ങളിലേക്ക് പ്രവേശിക്കും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് എന്റെ ലക്ഷണങ്ങൾ. വക്തി ശുചിത്വം പാലിക്കുന്നതിലൂടെയും സോപ്പിട്ട് കൈ കഴുകുന്നതിലൂടെയും സാനിറ്റൈസറുടെ ഉപയോഗത്താലും ഒരു പരിധി വരെ എന്നിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കും.

അലൻ പി പി
3 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ