ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ആരോഗ്യം സംരക്ഷിക്കൂ..രോഗങ്ങളെ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം സംരക്ഷിക്കൂ..രോഗങ്ങളെ അകറ്റൂ

നമ്മളും നമ്മുടെ നാടും വൃത്തിയായിരിക്കണം. കാരണം വ്യത്തിയില്ലാ എങ്കിൽ മാരകമായ രോഗങ്ങൾ ഉണ്ടാകും. രോഗങ്ങൾ ഉണ്ടായാൽ നമ്മൾക്ക് അതിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം വേണം.ആരോഗ്യം ഉണ്ടാവണമെങ്കിൽ വൃത്തിയുള്ള നല്ല ചൂടുള്ള ഭക്ഷണം കഴിക്കണം. ഹോട്ടലുകളിലേയും മറ്റു സ്ഥലങ്ങളിലേയും ഭക്ഷണങ്ങൾ വൃത്തിയുള്ളതാണോ എന്ന് നമ്മൾക്ക് അറിയുകയില്ല. അത് പല ആളുകൾ ഉണ്ടാക്കുന്നതാണ്. ചൂടുള്ള ഭക്ഷണം കഴിക്കണം, കൈകൾ ഇടക്കിടക്ക് കഴുകണം, പൊതുസ്ഥലങ്ങളിലേക്ക് പോകുമ്പോൾ അകലം പാലിക്കണം. അങ്ങനെ പല കാര്യങ്ങൾ നമ്മൾക്ക് നമ്മുടെ ആരോഗ്യത്തിനെ സംരക്ഷിക്കാൻ വേണ്ടി ചെയ്യാൻ കഴിയും. നമ്മൾ ഈ കാര്യങ്ങൾ രോഗം ഉള്ളപ്പോഴും ഇല്ലാത്ത സമയങ്ങളിലും ചെയ്യണം.കാരണം രോഗം ആരിൽ നിന്നാണ് എന്നറിയില്ല. ഓരോരുത്തരും അവരുടെ ആരോഗ്യം വൃത്തിയായി സൂക്ഷിച്ചാൽ എല്ലാവരും നല്ല ആരോഗ്യം ഉള്ളവരാകും. അപ്പോൾ രോഗങ്ങൾ കുറയും. രോഗം ഉണ്ടായാൽ തന്നെ അതിനെ നേരിടാനും കഴിയും. അതിന് എല്ലാവരും വൃത്തിയോടെ നടക്കുകയും വൃത്തിയുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം. നമ്മൾ എപ്പോഴും വൃത്തിയോടെ നടക്കണം.


ഫാത്തിമ സുഹൈല . എ കെ
8 A ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം