ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/മനുഷ്യവികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യവികൃതികൾ

  ഹേയ്, പ്രകൃതി സുന്ദരി..
നീ എത്ര സുന്ദരി ആയിരുന്നു..
എന്നാലിപ്പോൾ -
മനുഷ്യൻ എത്ര നീചനാണ്..

ഇന്ന് പണ്ടത്തേപ്പോൽ പാടങ്ങളില്ല..
പാടി ഒഴുകുന്ന പൂഞ്ചോലകളില്ല..
പറവകളെ കാണ്മാനില്ല..
കൃഷിയിടങ്ങൊളൊന്നും തന്നെ ഇല്ല....

കൊയ്ത്തും, മെതിയും തീരെയില്ല..
കൊയ്ത്തു പാട്ടുകൾ കേൾക്കാനില്ല...
കെട്ടി ഉയർത്തിയല്ലോ കോൺക്രീറ്റ് സൗധങ്ങൾ..
മനുഷ്യൻ പ്രകൃതിയെ തന്നെ മാറ്റി മറച്ചുവല്ലോ...
ഹോ, എന്തു കഷ്ടമേ മനുഷ്യ വികൃതികൾ....


സഫ് ല
9 E ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത