വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി നമ്മുടെ ശക്തി

'ഞാൻ ഒരു കഥ പറഞ്ഞു തുടങ്ങാം....

എലിയമ്മാവാ എങ്ങോട്ടാ യാത്ര? ഞാനി നാടുവിട്ടു പോവുകയാ കൊതുകച്ചാ.... എന്തുപറ്റി? ഈ വൃത്തിയുള്ള നാട്ടിൽ നമ്മളെപ്പോലുള്ളവര എങ്ങനെയാ ജീവിക്കുക ? വിശന്നു ജീവിക്കാൻ ഇനി വയ്യ.... ശരിയാ മുട്ടയിടാൻ കെട്ടിക്കിടക്കുന്ന ഒരു തുള്ളി വെള്ളം പോലും കാണാൻ ഇല്ല. ജീവിക്കാനുള്ള പ്രയാസം കൊണ്ട് ചങ്ങാതിമാരൊക്കെ നാടുവിട്ടു. ഞാനും കൂടെ പോരട്ടെ? എന്റെ കാര്യവും കഷ്ടമാ.... ഞാനും വരാം മണിയ 'നീച്ചയും ഒപ്പം കൂടി. ഹൊ ഇവിടെയെത്തിയത് ഭാഗ്യമായി കുറച്ചു നാളുകൾ കൊണ്ട് ശരി രമൊക്കെ നന്നായി അല്ലേ കൊതുകച്ചാ..... അതെയതെ ഇഷ്ടം പോലെ ഭക്ഷണം നമുക്ക് താമസിക്കാൻ പറ്റിയ സ്ഥലം .... ഇനി നമുക്ക് എവിടെയും പോകണ്ട ഇവിടെ സുഖമായി കഴിയാം മണിയനീച്ച സന്തോഷത്തോടെ പറഞ്ഞു.....

ഈ രണ്ടു ഗ്രാമങ്ങളിൽ ഏത് ഗ്രാമത്തിൽ താമസിക്കാനാണ് ഇഷ്ടം? എന്തുകൊണ്ട് ? ഒന്നാമത്തതിൽ കാരണം നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ള തായിരിക്കണം. വൃത്തിയില്ലാത്തിടങ്ങളിലാണ് കൊതുക്, ഈച്ച, എലി മുതലായ ജീവികൾ കൂടുതൽ ഉണ്ടാവുന്നത്.ഇത്തരം ജിവികളാണ് പലരോഗത്തിനും കാരണം. മനുഷ്യന്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ. വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈ ചെറു ജീവിയാണ്. എലിപ്പനി, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് എലിയാണ്. നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത രോഗങ്ങൾക്ക് കാരണക്കാരനായ ധാരാളം ജീവികളുണ്ട്.ഇത്തരം ജീവികൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1 - ചപ്പുചവറുകൾ കൂടിക്കിടക്കാൻ അനുവദിക്കരുത്
2-മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
3 - വ്യക്തിശുചിത്വം പാലിക്കുക
4- വീട്, വിദ്യാലയം, പൊതു സ്ഥലങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക
5-നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധമായിരിക്കണം
6-തുറന്നുവച്ചിരിക്കുന്നതും പഴകിയതുമായ ആഹാരം കഴിക്കാതിരിക്കുക
7-എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കുക
വ്യക്തിശുചിത്വവും, പരിസരസുചിത്വവും പാലിച്ച് നാം ജീവിച്ചാൽ നമ്മുടെ നാടും വൃത്തിയുള്ളതാവും അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം...... എന്റെ നാട് ശുചിത്വ നാട്

അസ്നമോൾ ഷാജി
6B വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ