എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ മൂക വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൂക വിലാപം

ഭൂമിയെൻ മാതാവേ, നീ തളർന്നീലയോ
 ഇന്നിന്റെ യാഘാതമേറ്റപോലെ
 നിൻ സുതരേവം നിന്നോട് ചെയ്ത ഒരു
 നീചനി കൃഷ്ട പ്രവർത്തിയാലെ !

 പൊള്ളുന്നു നിന്നകം കാലത്തികവിലും
 ഉച്ച പരിഷ്ക്കാര കോടി യിലും
 കാലങ്ങളേറെ കഴിയുകി ൽ നിന്മുഖം
 ഭീകരദൃശ്യം മതാവുകില്ലേ?

 പച്ചപരിഷ്ക്കാരജീവിത വ്യഗ്രത
 പൊള്ളിച്ചു നിന്നകക്കാ മ്പിനേയും
 ഇന്നിന്റെ ജീവനും ആസക്തമല്ലയോ
 ഭൗതികതി പ്രസരങ്ങളാ ലെ !

 അമ്മേ, ധരിത്രിയാം കാരുണ്യ ശാലിനീ
 കുത്തിപ്പിളർന്നു നിൻമാറിടവും !
ചോരകിനിയുന്നു നിൻമേനി തന്നിലും
മൂകവിലാപം നിൻ ഹൃദ ന്തത്തിൽ.

ആബിദ് നാസ്സർ
8 D എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത