ഭൂമിയെൻ മാതാവേ, നീ തളർന്നീലയോ
ഇന്നിന്റെ യാഘാതമേറ്റപോലെ
നിൻ സുതരേവം നിന്നോട് ചെയ്ത ഒരു
നീചനി കൃഷ്ട പ്രവർത്തിയാലെ !
പൊള്ളുന്നു നിന്നകം കാലത്തികവിലും
ഉച്ച പരിഷ്ക്കാര കോടി യിലും
കാലങ്ങളേറെ കഴിയുകി ൽ നിന്മുഖം
ഭീകരദൃശ്യം മതാവുകില്ലേ?
പച്ചപരിഷ്ക്കാരജീവിത വ്യഗ്രത
പൊള്ളിച്ചു നിന്നകക്കാ മ്പിനേയും
ഇന്നിന്റെ ജീവനും ആസക്തമല്ലയോ
ഭൗതികതി പ്രസരങ്ങളാ ലെ !
അമ്മേ, ധരിത്രിയാം കാരുണ്യ ശാലിനീ
കുത്തിപ്പിളർന്നു നിൻമാറിടവും !
ചോരകിനിയുന്നു നിൻമേനി തന്നിലും
മൂകവിലാപം നിൻ ഹൃദ ന്തത്തിൽ.