സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ദൈവത്തിന്റെ മഹത്തായ സൃഷ്ടികളിൽ ഒന്നാണ് നാം അനുഭവിക്കുന്ന ഈ പ്രകൃതി .മനുഷ്യൻ പെരുകിയതോടെ പ്രകൃതിയെ വീതിച്ചെടുക്കാൻ തുടങ്ങി .അതിനു അവകാശികൾ പെരുകി .ഈ പ്രകൃതിയെ പങ്കിട്ടെടുത്തെടുത്തു ഓരോ മനുഷ്യന്റെയും ഓരോ പരിസരമായി അത് മാറി കഴിഞ്ഞു .പ്രകൃതിയെന്നത് നമ്മുടെ അമ്മയാണ് പ്രകൃതിയെന്ന കൂട്ടിലെ താത്കാലിക താമസക്കാരായ കിളികളാണ് നാം ഓരോരുത്തരും .നാം ഈ കൂടു വിട്ടു പോയാലും പ്രകൃതി പ്രകൃതിയായി തന്നെ നിലകൊള്ളുന്നു അതിനു ഒരു മാറ്റവും സംഭവിക്കുന്നില്ല .മനുഷ്യന്റെ അമിതമായ അത്യാഗ്രഹം ഭൂമിയെ ദോഷകരമായി ബാധിക്കുന്നു .മനുഷ്യന്റെ കൊടും ക്രൂരതകൾ സഹിക്കുന്ന ഈ പ്രകൃതി മനുഷ്യന് നേരെ ഒരിക്കൽ പൊട്ടിച്ചിതറും എന്ന് മനുഷ്യൻ മനസ്സിലാക്കണം .കാരണം അവന്റെ വേരുറപ്പു ഈ മണ്ണിലാണ് .മണ്ണ് ഒരു വൃക്ഷത്തിന്റെ അടിസ്ഥാന ഘടകം എന്നതുപോലെ ആ മണ്ണ് ഒരു മനുഷ്യന്റെ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകം കൂടിയാണ് .മനുഷ്യൻ മരത്തിന്റെ വേര് മുറിച്ചു മാറ്റുന്നതുപോലെ അവന്റെ സംസ്കാരത്തിന്റെ വേരുകളും മുറിച്ചുമാറ്റുന്നു ഭൂമിയെന്ന ഒരു അമ്മയുടെ മക്കളാണ് നമ്മളെല്ലാവരും .അതിനെ രക്ഷിക്കുവാൻ നാം എല്ലാവരും പരിശ്രമിക്കണം .നാം നമ്മുടെ വീട് സൂക്ഷിക്കുന്നത് പോലെ നമ്മുടെ പ്രകൃതിയെ സൂക്ഷിക്കണം സംരക്ഷിക്കണം ,നമ്മൾ പ്രകൃതിയെ പരിപാലിച്ചാൽ അത് നമ്മെയും കാത്തുപരിപാലിക്കും .നമ്മുടെ ജീവാധായകങ്ങളായ മരങ്ങളെ വെട്ടിനശിപ്പിച്ചാൽ ജീവനില്ലാത്ത വെറും തരിശായി ഭൂമി മാറും .ഒരുകാലത്തു പച്ചയും നീലയും കലർന്ന ഭൂമി മറ്റൊരുകാലത്തു ഹരിതാഭ ഭംഗി നഷ്ടപ്പെട്ട് ഒരുതുള്ളി വെള്ളത്തിനായി കേഴും .സൂര്യതാപം ഏറ്റു വാങ്ങി വെന്തുവെണ്ണീറായി മരിക്കും .ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭൂമിയെ നശിപ്പിക്കുന്നത് പോലെ മനുഷ്യനെയും ഇല്ലാതെയാകും .ഓരോ മാലിന്യങ്ങളും ഭൂമിയെ കാർന്നു തിന്നുന്നത് പോലെ ഓരോ പുതിയ രോഗങ്ങളും മനുഷ്യനെ കീഴടക്കും ,ഇതിൽ നിന്നൊക്കെയും രക്ഷ നേടാൻ പ്രകൃതിയെ ,ചുറ്റുപാടിനെ പരിപാലിക്കാം സംരക്ഷിക്കാം .

ആദർശ്.പി.സി
6 A സെന്റ് ജോസഫ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം