എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷംനീരുറവ

Schoolwiki സംരംഭത്തിൽ നിന്ന്
നീരുറവ
           സൂര്യകാന്തി അന്ന് സൂര്യനിൽ നിന്നും തല തിരിച്ച് മുകമായി നിന്നു. കാര്യമറിയാതെ പക്ഷികൾ ചിലച്ചു കൊണ്ടിരുന്നു. രാത്രിക്ക് കൂടുതൽ ഇരുട്ട് തോന്നി. പകൽ സൂര്യനെ മേഘം മറച്ചു കളഞ്ഞു. നിശബ്ദത പടർന്ന അന്തരീക്ഷത്തിൽ കോടമഞ്ഞ് വെള്ള മുല്ല പൂക്കൾ വിരിയിച്ചു 
ആർത്തിരമ്പുന്ന കടലിനെക്കാളും ഉച്ചത്തിൽ അവർ തേങ്ങിക്കൊണ്ടിരുന്നു ആശ്വസിപ്പിക്കാനായി ആരുമുണ്ടായിരുന്നില്ല. അയാളെക്കുറിച്ച് ഓർക്കാൻ അവൾക്ക് കഴിഞ്ഞില്ല മാതൃ സ്നേഹത്താൽ അവൾ വെമ്പൽ കൊണ്ടു. ഏകാന്തതയുടെ കൊടുമുടിയിൽ അവൾ അസ്വസ്ഥയായി .
മനസ്സ് ദൂരെയാണ് ആത്മാവ് ജലത്തിനായി ദാഹിച്ചു. വറ്റിപ്പോയ കണ്ണുകൾ തറയിലെ ഉറുമ്പുകളിൽ പതിച്ചു .ചലിച്ചു കൊണ്ടിരിക്കുന്ന യന്ത്രം പോലെ അവൾ മാറി. നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒന്നുമില്ലന്ന തിരിച്ചറിവ് അവളെ കൂടുതൽ ആഴങ്ങളിലേക്ക് തള്ളിയിട്ടു.മിന്നി മറയുന്ന കാഴ്ചകൾ പോലെ ഓർമ്മകൾ അവൾക്കു മുന്നിൽ നിരന്നു. കളിയും ചിരിയുമായി കഴിഞ്ഞ ദിനങ്ങൾ.സ്നേഹസമ്പന്നമായ കുടുംബം....
ജീവിതത്തിൽ ആദ്യമായി അവർ ജോലിയുടെ നന്മയെ വെറുത്തു പോയി .തൻ്റെ മുമ്പിൽ വരുന്ന ഓരോ രോഗിയെയും സ്വന്തമായി കണ്ട് ചികിത്സിച്ചിട്ടെയുള്ളു. എന്നാൽ ഇന്ന് ആ ജോലി തന്നെ വഞ്ചിച്ചു എന്നു പോലും അവർക്കു തോന്നി.ശബ്ദകോലാഹലങ്ങളുടെ നടുവിൽ ഏകന്തയായി ആ ഹോട്ടൽ മുറിയിൽ അവൾ ഒതുങ്ങി. നിശബ്ദത മാത്രമായിരുന്നു അവളുടെ ചെങ്ങാതി
ലോകത്താകമാനം ആധിപത്യം ഉറപ്പിച്ച കൊറാണ വൈറസ് തൻ്റെ കുടുംബത്തേയു വിഴുങ്ങി.ഒരു പരിധി വരെ രോഗ പ്രതിരോധം തടത്താൻ കഴിഞ്ഞിരുന്നു എന്നവൾ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസം നിഷ്ഫലമായത് ആ വാർത്ത കേട്ടപ്പോളായിരുന്നു.
14 ദിവസത്തെ രാപ്പകലില്ലാത്ത സേവനത്തിനു ശേഷം വിധിക്കപ്പെട്ട ക്വാറൻ്റിനിലെ 28 ദിവസങ്ങൾ .....

നൊന്തു പെറ്റ മകനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്തതിനെക്കുറിച്ചോർത്ത് അവളുടെ ഹൃദയം നുറുങ്ങി.നളം കെട്ടിയ നിശബ്ദതതയെ കീറിമുറിച്ചു കൊണ്ട് ഫോൺ ശബ്ദിച്ചു .മകൻ്റെ ശരീരം അവസാനമായി അമ്മയെ കാണിക്കാൻ വീഡിയോ കോൾ ചെയ്തിരിക്കുന്നു. കോൾ എടുക്കാതിരിക്കാൻ അവൾക്കായില്ല.അതാ മകൻ്റെ ചലനമറ്റ ശരീരം ..... അവളുടെ രോധനം എങ്ങും മുഴങ്ങി. നിയന്ത്രിക്കാൻ അവൾക്കായില്ല .തണുത്തു മരവിച്ച മകനെ വാരി പുണരാൻ അവൻ്റെ അടുത്തേക്ക് ഓടിയെത്താൻ അവൾ മോഹിച്ചു.
പക്ഷേ..... പുറത്തേക്കിറങ്ങിയാൽ ഉണ്ടാവുന്ന മഹാമാരിയെ ഓർത്തപ്പോൾ ഒരടി മുന്നോട്ടു വയ്ക്കാൻ അവൾക്കായില്ല.
പ്രതിരോധിക്കണം........ തൻ്റെ മകൻ്റെ ജീവൻ അപഹരിച്ച വൈറസിനെ പ്രതിരോധിക്കാൻ അവർ വികാരങ്ങൾ അടക്കി മുറിയിൽ ഒതുങ്ങി. അവളുടെ കണ്ണ് നീർ പുറത്ത് മഴയായി പെയ്തു അസ്തമിച്ച സന്തോഷം ഇനിയും തിരിച്ചു വരില്ലന്നറിഞ്ഞ് കോടമഞ്ഞ് അന്തരീക്ഷത്തിൽ അലിഞ്ഞു.ഇനി ജീവിക്കുന്നത് ഒരു കൂട്ടം രോഗികൾക്കു വേണ്ടി മാത്രം.
" സ്നേഹിക്കുവാൻ ഇവൻ മാത്രമല്ല ഒരു ലോകം തന്നെയുണ്ട് " ആരോ മന്ത്രിക്കുന്നതും പോലെ അവൾക്കു തോന്നി.
പ്രതിരോധിക്കാൻ അവൾ മുന്നിട്ടിറങ്ങി രോഗ പ്രതിരോധത്തിൻ്റെ പുതിയ തീരുറവ അവിടെ ഉത്ഭവിച്ചു
"BREAK THE CHAIN"
നമുക്കും പങ്കിളികളാക്കാം


അലീന ജോയി
8 A എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ