ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

ലേഖനം കടൽ കടന്നൊരു കൊറോണ കുട്ടൻ

കടൽ കടന്നൊരു കൊറോണ കുട്ടൻ  
,
<article>

നമ്മുടെ ഓരോ രുത്തരുടെയും ജീവിതത്തിൽ ഇന്നു വരേയും അനുഭവിച്ചറിയാത്ത ഒരു വേനലവധിക്കാലമാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്' നമുക്ക് ഏറ്റവും പ്രീയപ്പെട്ട അപ്പൂപ്പനേയും അമ്മുമ്മയേയും നമ്മളിൽ നിന്ന് അകറ്റി ,കൂട്ടുകാരിൽ നിന്ന് അകറ്റി ഒരു കെണിയിൽപെട്ട എലിയുടെ അവസ്ഥയിൽ കടന്നു പോകുന്നു നമ്മുടെ വേനലവധി ഇതിന് എല്ലാത്തിനും കാരണം കണ്ണു കൊണ്ടു കാണുവാൻ കഴിയാത്ത, എന്നാൽ ഏതൊരു ജീവിയേയും,

തകർക്കാൻ.. കഴിവുള്ള ഭീകരൻ  അതാണ് വൈറസ്: സ്വന്തമായി ശരീരമില്ലാത്ത, ശ്വസിയ്ക്കുകയോ ഭക്ഷണം കഴിയ്ക്കുകയോ വേണ്ടാത്ത സൂക്ഷമ ജീവി' ജീവകോശങ്ങളിലെത്തിയാലോ ഇവ പെറ്റുപെരുകം

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഓരോ തരം വൈറസുകളുടേയും വാഹകരാണ്.വവ്വാലുകളിൽ സാധാരണ വൈറസുകൾ കാണാറുണ്ട്. എന്നാൽ ഇവ മനുഷ്യ ശരീരത്തിലേയ്ക്ക് വരുമ്പോഴാണ് അവ പ്രശ്നക്കാരാവുന്നത്.

ലോകത്ത് പുതുതായി ഒരു വൈറസ് രോഗം പടർന്നു പിടിയ്ക്കുകയാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് - 19. സാധാരണയായി ഒരു വൈറസ് രോഗം പുതുതായി ഉണ്ടാവുമ്പോൾ രോഗത്തിനും രോഗാണുവിനും വ്യത്യസ്തമായ പേരുക ളാ ണ് നൽകുന്നത്. കോ വിഡ് - 19 വൈറസ് രോഗമായതിനാൽ ഇതിന് കൃത്യമായ മരുന്നില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത് .ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിലൂടെയും നമുക്ക് ഇതിനെ അകറ്റി നിർത്താം ലോകത്തെ മുഴുവൻ മരണത്തിലേയ്ക്ക് തള്ളിയിട്ടു കൊണ്ടിരിയ്ക്കുന്ന ഈ ഭീകരനെ തുരത്തുവാൻ നമ്മുടെ സോപ്പും ആൽക്കഹോൾ അടങ്ങിയ സാനി റ്റൈസറുമാണ്.ഇതിൽ സോപ്പാണ് മികച്ച വൻ. കോവിഡ് - 19 തുരത്തു വാനുള്ള വാക്സിനുകൾ കണ്ടു പിടിയ്ക്കുവാനുള്ള ശ്രമത്തിലാണ് വിദഗ്ധർ .ഇതിന് നമുക്ക് സാധിയ്ക്കുമെന്ന പ്രതീക്ഷയോടെ......

</article>

അതുപോലെ പകർത്തുക

അനുശ്രീ.എസ്.കുമാർ
7 B ജി.എച്ച്.എസ്.എസ് ,പെരുമ്പളം,
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം