ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/ഒറ്റച്ചിറകുള്ള പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റച്ചിറകുള്ള പക്ഷി

ഒറ്റച്ചിറകുള്ള പക്ഷി
ഞാനിതൊരറ്റച്ചിറകുള്ള പക്ഷി
കൂടില്ല കൂട്ടില്ല കൂട്ടിന്നിണയില്ല
ഞാനൊരൊറ്റച്ചിറകുള്ള പക്ഷി
സന്ധ്യ വന്നെത്തുന്നു മാനം കറക്കുന്നു
കൂട്ടായി വന്നവർ യാത്രയായി..
ഒറ്റച്ചിറകുമായ് ഞാൻ തനിച്ചീ വഴി
എങ്ങനെ താണ്ടിടും എത്ര ദൂരം
അറ്റുപോയി എന്റെയീ കൊച്ചു
ചിറകിൽ നിന്നിറ്റിറ്റു വീഴുന്നു രക്തം
രക്തം നുണയുവാൻ ഏറെ കൊതിപൂണ്ടു
നിൽക്കിന്നിതാ താഴെ ശ്വാനൻ
കേൾക്കാമകലെച്ചിറകടി ഒച്ചകൾ
കഴുകനോ കൂമനോ
കാട്ടുപ്രാവോ..
നേരം വെളുക്കുമ്പോഴീ മരച്ചോട്ടിലായ്
കണ്ടിടാം എല്ലുകൾ
തുവലുകൾ
നാളെ പുലരിയിൽ പാട്ടൊന്നു പാടുവാൻ
ആവില്ല നാളത്തെ സൂര്യനെ കാണുവാൻ
വേദനയാലെ പുളയുവതെങ്കിലും
പാടട്ടെ ഞാനെന്റെ അന്ത്യ ഗീതം
പാടട്ടെ ഞാനെന്റെ അന്ത്യ ഗീതം
 

സാൻക്റ്റ സജി
9H ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ