ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/ലോക പുസ്തകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക പുസ്തകദിനം

ഏപ്രിൽ 23.

ലോക പുസ്തകദിനം. വിശ്വസാഹിത്യകാരന്മാരായ ഷേക്സ്പിയർ, മിഗ്വെൽ ഡിസെർവാന്റസ്, ഗാർസിലാസോ എന്നീ സാഹിത്യകാരന്മാരുടെ ചരമദിനമാണ് നാം പുസ്തക ദിനമായി ആചരിക്കുന്നത്. ഈ ലോക പുസ്തക ദിനത്തിൽ ഈ ലോക് ഡൗൺ കാലത്ത് ഞാൻ വായിച്ച ഒരു പുസ്തകം നിങ്ങളെ പരിചയപ്പെടുത്തുന്നു. അബ്ദുള്ളക്കുട്ടി എടവണ്ണ എഴുതിയ 'റിയാന്റെ കിണർ'. ഇതൊരു കഥയല്ല. വായിച്ചു കഴിയുമ്പോൾ ഒരു കഥ പോലെ നമുക്ക് തോന്നാം.റിയാൻ എന്ന ഒരു ആറുവയസ്സുകാരന്റെ ശക്തമായ ഇച്ഛാശക്തി കൊണ്ടും മനസ്സിൽ നിറഞ്ഞു നിന്ന നന്മ കൊണ്ടും വളർത്തിയെടുത്ത ഇന്നും സജീവമായി നിലനിൽക്കുന്ന 'റിയാൻസ് വെൽ ഫൗഡേഷൻ' എന്ന മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്.

സംഭവം നടക്കുന്നത് കാനഡയിലാണ്. 1998-ൽ കാനഡയിലെ ഒരു ഒന്നാം ക്ലാസ്. ടീച്ചർ മിസ് പ്രൈസ്റ്റ് കുട്ടികളോട് പറയുന്നു. " ആഫ്രിക്കയിലെ പടയിടങ്ങളിലും ഒരിറ്റ് ജലത്തിനായി ആളുകൾ കിലോമീറ്ററുകളോളം സഞ്ചരിക്കണം.എന്നാൽ തന്നെ കിട്ടുന്നത് മലിനജലമായിരിക്കും. ശുദ്ധജലം കിട്ടാത്തതു കൊണ്ട് കുട്ടികൾ അടക്കം ധാരാളം പേർ ആഫ്രിക്കയിൽ മരിക്കുന്നുണ്ട്. " കുട്ടികൾ വീട്ടിലെത്തിയതോടെ ടീച്ചർ പറഞ്ഞതെല്ലാം മറന്നു.എന്നാൽ റിയാൻ റെൽ ജാക്ക് എന്ന ആറ് വയസ്സുകാരൻ മാത്രം അത് മറന്നില്ല. എങ്ങനെയെങ്കിലും അവിടെയുള്ള തന്നെ പോലുള്ള കുട്ടികൾക്ക് ശുദ്ധജലം എത്തിക്കണമെന്ന് റിയാൽ ഉറപ്പിച്ചു. 70 ഡോളറുണ്ടെങ്കിൽ കിണർ ഉണ്ടാക്കാം എന്ന ടീച്ചറിന്റെ വാക്കുകൾ അവന്റെ മനസ്സിൽ തട്ടിയിരുന്നു. എങ്ങനെയെങ്കിലും 70 ഡോളർ ഉണ്ടാക്കണം. അവൻ തന്റെ മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞു. ചെറിയ ചെറിയ വീട്ടു ജോലികൾ ചെയ്താൽ പോക്കറ്റ് മണി കൊടുക്കാമെന്ന് അവർ ഏറ്റു. അങ്ങനെ അവൻ 70 ഡോളർ സമ്പാദിച്ചു. അതുമായി അവൻ ദരിദ്ര രാജ്യങ്ങളിൽ കിണർ നിർമിച്ചു നൽകുന്ന - വാട്ടർ ക്യാൻ -സംഘടനയെ സമീപിച്ചു.അപ്പോഴാണ് അവൻ ആ സത്യം അറിയയുന്നത്. 70 ഡോളർ കുഴൽ കിണറിന്റെ ഹാന്റ് പമ്പിന് മാത്രമേ തികയുള്ളൂ. കിണർ നിർമ്മിക്കാൻ ഏകദേശം 2000 ഡോളർ വേണം. അവൻ ഒരു പാട് പ്രയാസപ്പെട്ടാണ് 70 ഡോളർ ഉണ്ടാക്കിയത്‌. അതു കൊണ്ട് ഇനിയും ഇത്രയും തുക ഉണ്ടാക്കാൻ ഒരു കൊച്ചു കുട്ടിക്ക് എന്താലും കഴിയില്ല. അതു കൊണ്ട് റിയാൻ തന്റെ ശ്രമത്തിൽ നിന്ന് പിൻമാറും എന്ന് എല്ലാവരും കരുതി. എന്നാൽ എല്ലാവരേയും നമ്മളേയും അത്ഭുഭുതപ്പെത്തിക്കൊണ്ട് റിയാൻ തന്റെ ശ്രമവുമായി മുന്നോട്ടു പോയീ... പറ്റുന്ന ജോലികളെല്ലാം റിയാൻ ചെയ്തു.ശുദ്ധ ജലപ്രശ്നത്തെക്കുറിച്ച് പറ്റുന്നിടത്തെല്ലാം ചെന്ന് പ്രസംഗിച്ചു. ഒരു കൊച്ചു കുട്ടിയുടെ ശ്രമം കണ്ട് പല സംഘടനകളും സഹയവുമായി മുന്നോട്ട് വന്നു . പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നമ്മളും റിയാനെ പോലെ ആകും. എങ്ങനെ എങ്കിലും 2000 ഡോളർ കിട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചു പോകും.അവസാനം ഒരു പാട് കഷ്ടപ്പെട്ട് റിയാൻ എന്ന ആറു വയസ്സുകാരൻ ഒരു കിണർ കുഴിക്കാൻ വേണ്ടുന്ന 2000 ഡോളർ ശേഖരിച്ചു. വാട്ടർ ക്യാൻ സംഘടനക്ക് കൈമാറി. അങ്ങനെ 1999ൽ വടക്കൻ ഉഗാണ്ടയിലെ അംഗോളോ പ്രൈമറി സ്കുളിൽ റിയാൻ ആദ്യത്തെ കിണർ നിർമ്മിച്ചു.കിണറിന്റെ ഉദ്ഘാടനത്തിന് കാനഡയിൽ നിന്ന് റിയൻ ഉഗാണ്ടയിലെത്തി. ദൈവ തുല്യമായാണ് അവിടുള്ളവർ റിയാനെ കണ്ടതും എതിരേറ്റതും. റിയാന്റെ കിണർ നിർമ്മിക്കുന്നതിന് മുന്നേ 500 ഓളം കുട്ടികൾ മാത്രമുണ്ടായിരുന്ന അംഗോളോ സ്കൂളിൽ റിയാന്റെ കിണറിലൂടെ അമൂല്യമായ കുടിവെള്ളം കിട്ടിത്തുടങ്ങിയതോടടെ കുട്ടികളുടെ എണ്ണം 2000 കവിഞ്ഞു. അതൊരു തുടക്കമായിരുന്നു. പിന്നീടത് ഒരു പ്രസ്ഥാനമായി മാറി .റിയാൻസ് വെൽ ഫൗസേഷൻ. ഇന്ന് അത് പതിനാറോളം ദ്രരിദ്ര രാജ്യങ്ങളിൽ 700-ൽ ത്തികം കിണറുകളും 1000-ൽ അധികം കക്കൂസുകളും നിർമ്മിച്ചു നൽകി കഴിഞ്ഞു. റിയാന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുള്ളത് അവന്റെ ആഫ്രിക്കൻ സുഹൃത്തായ ജിമ്മാ ണ്. അവരുടെ സൗഹൃദത്തിന്റെ കഥ കൂടിയാണിത്.

ഒരു ആറ് വയസ്സുകാരന്റെ മനസ്സിലേക്ക് അവന്റെ അദ്ധ്യാപിക ഇട്ടു കൊടുത്ത ഒരു തീപ്പൊരിയാണ് ഇന്ന് ലോകം മുഴുവൻ പടർന്ന പ്രസ്ഥാനത്തിന് കാരണമായത് എന്ന് നാം ഓർക്കണം.

റിയാന്റെ ഈ ജീവിത കഥ കുട്ടികൾക്ക് മാത്രമല്ല ഏത് പ്രായക്കാർക്കും പ്രചോദനമാകും എന്നതിൽ എനിക്ക് സംശയമില്ല. എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെ ആണിത്.

നമുക്കും റിയാൻസ് വെൽ ഫൗ ഡേഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയും.

വിലാസം. Ryan's well foundation PO box 1120 215 Van Buren Street Kemptuille Canada

Web. Site www/ryanswell.ca E-mail: info@ryanswell.ca

അരവിന്ദ് സുദീപ്
V B എച് എസ് ചെട്ടികുളങ്ങര മാവേലിക്കര ആലപ്പുഴ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം