ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/കോവി‍ഡിന്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിന്റെ നാൾ വഴികൾ

നൂറു വർഷങ്ങൾക്ക് മുമ്പായി
ഒരു പറ്റം ജനതകൾ വസൂരിയാലും, കോളറയാലും
മരിച്ചു വീണ മണ്ണ്

ഇന്നിതാ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ
വന്നിതാ കോവിഡും
മരുന്നുമില്ല തൽക്ഷണം
മരിച്ചു വീഴുന്നു മനുജൻ
ജനങ്ങൾക്ക് മുന്നിലൊരു
വില്ലനായി പ്രകടനം കാട്ടുന്നു

കോവിഡേ നിനക്ക് വിട ചൊല്ലുന്നു ലോകം മുഴുവനും
എത്ര പേരുടെ ജീവനെടുത്തു നീ
കൊന്നൊടുക്കി കൊതി തീർന്നീലയോ..
നിസ്സാരനല്ല നീ എങ്കിലും കോവിഡേ
നീ പോകൂ വരുംതലമുറക്കായി..
വിട ചൊല്ലുവിൻ കോവിഡേ
ലോകം മുഴുവനും വിട ചൊല്ലുന്നു..
 

അഞ്ചു റെജി
8 A ജി എച്ച് എസ ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത