എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ആത്മകഥ

കൂട്ടുകാരെ ഞാൻ കൊറോണ നിങ്ങളെല്ലാം ഇപ്പോൾ ഭയപ്പെടുന്നത് എന്നെയാണ്. ഞാൻ പുറപ്പെട്ടത് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ്. ലോകാരോഗ്യ സംഘടനഎനിക്കൊരു പേര് നൽകിയിട്ടുണ്ട് അതെന്താണെന്നോ അതാണ് COVID 19 അതായത്, COrona VIrus Disease 2019.ലോകം മുഴുവൻ എന്നെ പേടിച്ചു ഇരിക്കുകയാണ്. ഞാൻ അത്ര അപകടകാരിയൊന്നുമല്ല പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളെ ഞാൻ പിടികൂടും. ഞാൻ നിങ്ങളെ പിടികൂടിയാൽ മരണം നൂറിൽ ഒരുഭാഗമാണ്. ഞാൻ നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ചില ലക്ഷണങ്ങൾ ഉണ്ടാവും പനി, ചുമ, തൊണ്ടവേദന എന്നിവ ഉണ്ടാവും. ഞാൻ കാരണം രാജ്യങ്ങൾ ലോക്കഡോൺ വരെ പ്രഖ്യാപിച്ചു. ഞാൻ കുറെ പേരുടെ ജീവനെടുത്തു കുറെ പേർ രോഗബാധിതരായി കുറെ പേർ നിരീക്ഷണത്തിലുമാണ്. പിന്നെ ഒരുകാര്യം കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയത്തെ നേരിട്ടതുപോലെ എന്നെയും ചെറുത്ത് നിൽക്കുന്നുണ്ട് പിന്നെ അവരുടെ ആരോഗ്യമന്ത്രി ആയ കെ.കെ.ശൈലജ ടീച്ചറും.പിന്നെ ഞാൻ വരാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിച്ചാൽ മതി. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, കൈ സോപ്പിട്ടു വൃത്തിയായി കഴുകുക ഇവയൊക്കെ ചെയ്‌താൽ തന്നെ എന്നെ ചെറുക്കാം.എനിക്കെതിരെ ഇതു വരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. എന്നാ ശരി ഞാൻ നിർത്തട്ടെ.

ഫാത്തിമ നിദ കെ.ടി
3 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ