ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

കാടും മേടും തോടും വയലും
തിങ്ങി നിറ‍ഞ്ഞൊരു നാടാണ്
നന്മകൾ നിറയും നാടാണ്
എന്നുടെ സുന്ദരനാടാണ്
പച്ചപ്പട്ടു വിരിച്ചതു പോലെ
നെൽപ്പാടങ്ങൾ വരിവരിയായ്
പറന്നുയരും പറവകളും
കളകളമൊഴുകും അരുവികളും
നെന്മണികൊത്തും തത്തകളും
കൂ..കൂ..കൂവും കുയിലുകളും
ഓടിനടന്ന് കളിച്ച് രസിച്ച്
പാട്ടുകൾ പാടും കുട്ടികളും
എല്ലാമെല്ലാം സുന്ദരമാക്കും
സുന്ദരമല്ലോയെൻ നാട്

ആദർശ് കെ പി
ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത