എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/പ്രകൃതിമാതാവ്

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/പ്രകൃതിമാതാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിമാതാവ്


 പ്രകൃതിയാം അമ്മേ പൊറുക്കേണമേ
മനുജരാം ഞങ്ങൾതൻ ക്രൂരതകൾ
ഓരോ മരവും പിഴുതെറിയുമ്പോൾ
നീ സഹിക്കുന്ന വേദനകൾ
ഓരോ ദിനവും ചപ്പുചവറുകൾ
നിൻ മടിത്തട്ടിലേക്ക് എറിഞ്ഞിടുമ്പോൾ
നിന്റെ നോവും ദുഃഖവും ഒന്നും
കാണാതെ ഞങ്ങൾ നടന്നകന്നു
വയലും പുഴയും കുന്നും മലകളും
എല്ലാം ഇടിച്ചുനിരത്തി ഞങ്ങൾ
പ്രകൃതിതൻ മാഹാത്മ്യം അറിയാതെ
ഞങ്ങൾ ഉയർത്തിയ കെട്ടിടങ്ങളെ
താങ്ങാൻ കഴിയാതെ നീ തളരുമ്പോൾ
താങ്ങായി മാറാൻ കഴിയാത്ത ഞങ്ങൾ
ഒരു നാൾ വരും വിപത്ത് അറിയാതെ
തിരക്കിൽ അമർന്നു നടന്നു നീങ്ങും
ഇന്നിൻ തലമുറ ഒന്ന് അറിയൂ
ഇനിയെങ്കിലും നാം കാത്തിടേണം
നമ്മുടെ അമ്മയാം ഭൂമിയെ
വിലപിച്ചിടാതേനമുക്ക് ഒരുമിക്കാം
ഭൂമിതൻ പുതുജീവനായി

 

ആൽബിൻ സൂരജ്
3 B എ യു പി സ്കൂൾ വാഴവറ്റ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത