എം.ഡി.എൽ.പി.സ്കൂൾ പാവുക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
07:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ



കോറോണയെന്നൊരു മാരി പടർത്തും
കോവിടെന്നൊരു വൈറസ്
കാലം കെട്ടൊരീ നേരത്തു
കോമാളിയായി വന്നെല്ലോ

നാട്ടിലാകെ ഭീതി പടർത്തും
ചെറുതാണേലും വലുതാ൦ വൈറസ്
വലിയവരായി കരുതിയ മനുഷർക്ക്
വിനയായി തീർന്നു വലുതാം വൈറസ്

നാടിതുവരെ കാണാത്തൊരു
വിജനതയല്ലോ നഗരം മുഴുവൻ
നല്ലൊരു നാളെയ്ക്കായിനിയിപ്പോൾ
വീട്ടിലിരുപ്പൂ സദയം സമയം

കയ്യും മുഖവും നന്നായി കഴുകാം
കരുതലിനായി കാക്കാം അകലം
ഇങ്ങനെ നമുക്ക് നന്നായ്‌ പൊരുതാം
നല്ലൊരു നാളേയ്ക്കായിനിയിപ്പോൾ

 

എയ്ഞ്ചൽ മേരി
4 A എം ഡി എൽ പി സ്കൂൾ പാവുക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത