കോറോണയെന്നൊരു മാരി പടർത്തും
കോവിടെന്നൊരു വൈറസ്
കാലം കെട്ടൊരീ നേരത്തു
കോമാളിയായി വന്നെല്ലോ
നാട്ടിലാകെ ഭീതി പടർത്തും
ചെറുതാണേലും വലുതാ൦ വൈറസ്
വലിയവരായി കരുതിയ മനുഷർക്ക്
വിനയായി തീർന്നു വലുതാം വൈറസ്
നാടിതുവരെ കാണാത്തൊരു
വിജനതയല്ലോ നഗരം മുഴുവൻ
നല്ലൊരു നാളെയ്ക്കായിനിയിപ്പോൾ
വീട്ടിലിരുപ്പൂ സദയം സമയം
കയ്യും മുഖവും നന്നായി കഴുകാം
കരുതലിനായി കാക്കാം അകലം
ഇങ്ങനെ നമുക്ക് നന്നായ് പൊരുതാം
നല്ലൊരു നാളേയ്ക്കായിനിയിപ്പോൾ